മനോഹരമായ കാഴ്ചകൾ ഒപ്പിയെടുത്ത് "മെതുവാ'
Wednesday, January 29, 2020 1:21 PM IST
മെ​തു​വാ മ്യൂ​സി​ക് ആ​ൽ​ബം ഇ​ട​യ്ക്ക് വെ​ച്ച് കാ​ണു​ന്ന ഏ​തൊ​രാ​ളും ചോ​ദി​ച്ച് പോ​കും ഇ​ത് ഏ​ത് ത​മി​ഴ് സി​നി​മ​യി​ലെ പാ​ട്ടാ​ണെ​ന്ന്... അ​ത്ര​യ്ക്ക് മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളാ​ണ് അ​ജ​യ് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് സം​ഗീ​ത ആ​ൽ​ബത്തി​നാ​യി ഒ​പ്പി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ രാ​ജേ​ഷ് മോ​ഹ​നാ​ണ് മ്യൂ​സി​ക് ആ​ൽ​ബം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ത​ന്നെ നാ​യ​ക​നാ​യി എ​ത്തു​ന്ന ആ​ൽ​ബത്തി​ന്‍റെ പി​ന്ന​ണി​യി​ൽ നി​റ​യു​ന്ന​ത് മ​ല​യാ​ളി​ക​ളാ​ണ്. നടൻ ജയസൂര്യയാണ് ആൽബം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് അരികിലേക്ക് എത്തിച്ചത്.

മി​ഹ് റാ​ജ് സം​ഗീ​ത​മൊ​രു​ക്കി​യ പ്ര​ണ​യം തു​ളു​ന്പു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഹ​രി​ച​ര​ണാ​ണ്. ആ​ലാപ​ന മി​ക​വി​നൊ​പ്പം മി​ഴി​വു​റ്റ ഫ്രെ​യി​മു​ക​ൾ കൂ​ടി കൂ​ട്ടി​നെ​ത്തു​ന്ന​തോ​ടെ മെ​തു​വാ പ​തി​യെ പ​തി​യെ ഏ​തൊ​രു സം​ഗീ​ത പ്രേ​മി​യു​ടെ​യും മ​ന​സി​ലേ​ക്ക് കു​ടി​യേ​റി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നോ​ട​കം യു​ട്യൂ​ബി​ൽ നി​ര​വ​ധി പേ​രാ​ണ് ആ​ൽബം ക​ണ്ണോ​ടി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.