"കോടക്കാറ്റേ തരുമോ..'- അഖിലയുടെ ശബ്ദത്തിൽ ഇഷയിലെ ആദ്യഗാനമെത്തി
Monday, February 17, 2020 8:47 PM IST
മാ​യാ​മോ​ഹി​നി, മാ​ട്ടു​പ്പെ​ട്ടി മ​ച്ചാ​ൻ, ഉ​ദ​യ​പു​രം സു​ൽ​ത്താ​ൻ, സാ​ദ​രം, സ്വ​ർ​ണ ക​ടു​വ എ​ന്നീ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത ജോ​സ് തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമായ ഇ​ഷയിലെ ആദ്യഗാനം പു​റ​ത്തി​റ​ങ്ങി. "കോടക്കാറ്റേ തരുമോ കൊഞ്ചം കൊഞ്ചം കുളിര്' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഖില ആനന്ദാണ്. ജോഫി തരകന്‍റെ വരികൾക്ക് ജോനാഥൻ ബ്രൂസ് ഈണംപകരുന്നു.

ഭീ​തി​യെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ആ​വി​ഷ്ക​രി​ച്ചിരിക്കുന്ന ഇഷയിൽ കി​ഷോ​ർ സ​ത്യ ആ​ണ് നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബേ​ബി അ​വ്നി, മാ​ർ​ഗ​ര​റ്റ് ആ​ന്‍റ​ണി എ​ന്നി​വ​ർ ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എം​ഡി സു​കു​മാ​ര​നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രിക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.