തിരക്കഥാകൃത്ത് ഹരി പി.നായരുടെ കവിത സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. ഗൃഹാതുരത്വം എന്നു പേരിട്ടിരിക്കുന്ന കവിത എഴുതിയിരിക്കുന്നത് ലോക് ഡൗണ്‍ പശ്ചാത്തലത്തിലാണ്. ആതുരകാലത്തെ ഗൃഹവാസം പുതിയ തിരിച്ചറിവുകളേകുന്നു എന്ന അടിക്കുറിപ്പോടെയാണ് ഹരി കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണൻ ജി. നാഥ് വരികൾക്കു സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു.
"വീട്ടിൽ വിരുന്നകാരെത്തുന്നതേയില്ല, നാട്ടിൽ നടപ്പാതയിൽ പോലുമാളില്ല, പൂട്ടിയ വാതിൽ തുറന്നിടാറായില്ല, കൂട്ടമായാരും പുറത്തിറങ്ങാറില്ല എന്നു തുടങ്ങുന്നു കവിത. ലോക്ഡൗണ്‍ കാലത്ത് ചലനമറ്റ നമ്മുടെ നാടിന്റെ ചിത്രങ്ങളും കോവിഡ് 19നെ തുരത്താൻ നടത്തുന്ന തീവ്രശ്രമങ്ങളുമെല്ലാം കവിതയുടെ ദൃശ്യാവിഷ്കാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിച്ച് വീടുകളിൽ സുരക്ഷിതരായി കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കവിത പറയുന്നു. മഹാമാരിയെ തുരത്താൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ നിസ്വാർഥമായ സേവനത്തെക്കുറിച്ചും കവിതയിലൂടെ പങ്കുവയ്ക്കുന്നു.
മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ, ജയറാം നായകനായ പഞ്ചവർണതത്ത തുടങ്ങിയ സിനിമകളാണ് ഹരി പി. നായർ തിരക്കഥയെഴുതിയ ചിത്രങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.