ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘കുല്‍സിതന്‍’
Wednesday, May 6, 2020 12:38 PM IST
കോ​വി​ഡ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​മ്പോ​ള്‍ എ​ല്ലാ​വ​രും വീ​ടി​നു​ള്ളി​ലാ​ണ്. മു​മ്പ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ മു​ഴു​കി​യി​രു​ന്ന​വ​ര്‍ ഇ​ന്ന് വീ​ട്ടു​കാ​രു​മാ​യി മ​ന​സ്സു തു​റ​ന്ന് സം​സാ​രി​ക്കു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങി​യ കു​ല്‍​സി​ത​ന്‍ എ​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. അ​മി​ത​മാ​യ മൊ​ബൈ​ല്‍ ഉ​പ​യോ​ഗം മൂ​ലം വീ​ടു​ക​ളി​ല്‍ പ​ര​സ്പ​ര സം​സാ​ര​വും ശ്ര​ദ്ധ​യും കു​റ​ഞ്ഞ് വ​രു​ന്ന​ത് വ​സ്തു​ത​യാ​ണ്.

പ​ല​രും കു​ല്‍​സി​ത പ്ര​വ​ര്‍​ത്തി​ക​ള്‍ (ല​ഘു​വാ​യ നേ​ര​മ്പോ​ക്ക് ത​ര​ത്തി​ലും വ​ള​രെ തീ​വ്ര​മാ​യ ത​ല​ത്തി​ലും ര​ഹ​സ്യ​മാ​യ സൗ​ഹൃ​ദ​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും) ന​ട​ത്തു​ന്നു​മു​ണ്ട്. അ​തൊ​ന്നും ലോ​ക് ഡൗ​ണി​ല്‍ സാ​ധ്യ​മ​ല്ല. ഇ​ക്കാ​ര്യം ന​ര്‍​മ​ത്തി​ല്‍ പൊ​തി​ഞ്ഞ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കു​ല്‍​സി​ത​നി​ല്‍.

തി​ര​ക്ക​ഥാ​കൃ​ത്താ​യ അ​ഭ​യ കു​മാ​ര്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ഹ്ര​സ്വ ചി​ത്രം നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത് ഷാ​ജു പി. ​ഉ​ണ്ണി​യാ​ണ്.

ക്യാ​മ​റ ജി​ക്കു ജേ​ക്ക​ബ് പീ​റ്റ​റും സം​ഗീ​തം ശ​ങ്ക​ര്‍ ശ​ര്‍​മ​യു​മാ​ണ്. യൂ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്ത ഹ്ര​സ്വ​ചി​ത്രം ഇ​തി​നോ​ട​കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.