മലയാളിയുടെ പ്രണയം എപ്പോഴും മഴയോട് ഇഴചേര്‍ന്നുകിടക്കുന്നു. എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നായ തൂവാനത്തുമ്പിയിലായാലും, ഇങ്ങ് ന്യൂ ജനറേഷനിലേക്ക് എത്തിയാലും, പ്രണയത്തിന്റെ ഭാവം തീവ്രമാകാന്‍ മഴയുടെ അനുതാളം നല്‍കാത്ത സംവിധായകര്‍ കുറവാണ്.
മഴയും, പ്രണയവും, മലയാളിയുടെ എക്കാലത്തെയും മികച്ച കോമ്പിനേഷനുകളിലൊന്നാണെന്ന് ഒന്നു കൂടി ഉറപ്പിക്കുകയാണ് യുവഗായകന് ഹരിശങ്കറിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം "നെഞ്ചില്‍'. യൂട്യൂബില്‍ റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു ഈ ആല്‍ബം.
പ്രണയവും , കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും അത്രമേല്‍ ഭംഗിയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു "നെഞ്ചില്‍ ' എന്ന ഈ സംഗീത ആല്‍ബത്തില്‍.
റോബിന് റീല്‍സ് പ്രൊഡക്ഷന്റെ ബാനറില്‍ റൈസണ്‍ കല്ലടയില്‍ നിര്‍മിച്ച ഈ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് പട്ടാമ്പി സ്വദേശി ശ്രീ റഷീദ് പറമ്പില്‍ ആണ്. ജിജോയ് ജോര്‍ജിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജിനു തോമസാണ്. ഷിഹാബ് ഓങ്ങല്ലൂരാണ് ക്യാമറ.
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ "സീതാകല്ല്യാണം' ഫെയിം അനൂപ് കൃഷ്ണന്, മോഡലും അഭിനേത്രിയുമായ ഗായത്രി രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് മിധുന് കെ.ആര്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.