അന്വേഷണകഥ‍യുമായി 99 ക്രെെം ​ഡ​യ​റി; ടീസർ പുറത്തിറങ്ങി
Monday, October 19, 2020 4:24 PM IST
നൂ​ല്‍​പ്പാ​ലം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സിന്‍റോ സ​ണ്ണി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ക്രെെം ​ത്രി​ല്ല​ര്‍ ചി​ത്രമായ 99 ക്രെെം ​ഡ​യ​റിയുടെ ടീസർ പുറത്തിറങ്ങി.

രാ​ജ​മ​ല എ​ന്ന കു​ടി​യേ​റ്റ പ്ര​ദേ​ശ​ത്ത് 1999ല്‍ ​ന​ട​ന്ന ന​ക്സ​ല്‍ ആ​ക്ര​മ​ണ​വും തു​ട​ര്‍​ന്നു​ണ്ടാ​യ കൊ​ല​പാ​തകങ്ങ​ളു​ടെ​യും പശ്ചാ​ത്ത​ല​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം നടക്കുന്ന അന്വേഷണമാണ് 99 ക്രെെം ​ഡ​യ​റി​യുടെ ഇതിവൃത്തം.

ജി​ബു ജേ​ക്ക​ബ് എന്‍റര്‍​ടെ​യ്ന്‍​മെന്‍റ്സിന്‍റെ ബാ​ന​റി​ല്‍ നി​ര്‍മിക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ ന​ക്സ​ല്‍ ലൂ​യി​യാ​യി ശ്രീ​ജി​ത്ത് ര​വി​യും പോ​ലീ​സ് ഓ​ഫീ‌​സ​ര്‍ ര​വി പ്ര​സാ​ദാ​യി വി​പി​ന്‍ മം​ഗ​ലശേരി​യും അ​ഭി​ന​യി​ക്കു​ന്നു.

ഗാ​യ​ത്രി സു​രേ​ഷ്, ഫ​ര്‍​സാ​ന, പ​യ​സ്, പ്ര​മോ​ദ് പ​ടി​യ​ത്ത്, ധ്രു​വ് നാ​രാ​യ​ണ​ന്‍, ഷി​ബു ലാ​സ​ര്‍, സു​മ ദേ​വി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം മു​ജീ​ബ് ജു​ജൂ​സും സം​ഗീ​തം​ അ​രു​ണ്‍ കു​മാ​രനും നിർവഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.