മാതാപിതാക്കൾക്കുള്ള സന്ദേശമായി മിസ്റ്റ്
Tuesday, November 24, 2020 4:10 PM IST
അജിത് നായർ എഴുതി സംവിധാനം ചെയ്ത "മിസ്റ്റ്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കോ​ൺ​വെ​ക്സ് സി​നി​മാ​സിന്‍റെ ​ബാനറിൽ സാജൻ റോബർട്ട്, പേർ‌ളി ഹെണെസ്റ്റ് എന്നിവർ ചേർന്നാണ് മിസ്റ്റ് നിർമിച്ചിരിക്കുന്നത്.

പൂ​ർ​ണമാ​യും ബ​ഹ്റി​നി​ൽ ചി​ത്രീ​ക​രി​ച്ച ഹ്രസ്വചിത്രം കാലികപ്രാധാന്യമുള്ള വിഷയമാണ് പറയുന്നത്. ഏ​തൊ​രു അ​വ​സ്ഥ​യി​ലും കു​ട്ടി​ക​ൾ​ക്ക് താ​ങ്ങും ത​ണലുമായി, അ​വ​ർ​ക്ക് എ​ന്തും തു​റ​ന്നു പ​റ​യാ​നു​ള്ള വേ​ദി​യാ​യി അ​ച്ഛ​ന​മ്മ​മാ​രു​ടെ സാ​മീ​പ്യം മാ​റു​മെന്നതാണ് മിസ്റ്റിന്‍റെ സന്ദേശം.

ഓ​ഡ്രി മി​റി​യം എ​ന്ന ഡി​ജി​റ്റ​ൽ മീ​ഡി​യ/ അ​നി​മേ​ഷ​ൻ ബി​രു​ദ വി​ദ്യാ​ർഥിനിയാണ് ഹ്രസ്വചിത്രത്തിൽ മു​ഖ്യ​വേ​ഷ​ത്തി​ലെത്തുന്നത്. മ​ഹാ​സും ഷാ, ​പ്രെ​റ്റി മേ​രി ജോ​ബ്, എ​ഡി​ത് റോ​ബെ​റോ, ന​ന്ദു അ​ജി​ത്, ഗോ​പു അ​ജി​ത്, ന​ന്ദ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ര​ഞ്ജി​ഷ് മു​ണ്ട​ക്ക​ൽ ആ​ണ് ചിത്രസംയോജനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.