ലൂക്കയിലെ മനോഹര ഗാനം കാണാം
Sunday, June 9, 2019 12:48 PM IST
ടോ​വി​നൊ, അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ലൂക്കയിലെ ആദ്യ ഗാനം എത്തി. മനു മഞ്ജിത്തിന്‍റെ വരികൾക്ക് സൂരജ് എസ്. കുറുപ്പ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപൻ, അഞ്ജു ജോസഫ്, നീതു നടുവത്തേട്ട്, സൂരജ് എസ്. കുറുപ്പ് എന്നിവർ ചേർന്നാണ്.

ന​വാ​ഗ​ത​നാ​യ അ​രു​ണ്‍ ബോ​സാണ് സിനിമ സം​വി​ധാ​നം ചെ​യ്യു​ന്നത്. അ​രു​ണ്‍ ബോ​സ്, മൃ​ദു​ൽ ജോ​ർ​ജ് എ​ന്നി​വ​രാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്റ്റോ​റീ​സ് ആ​ൻ​ഡ് തോ​ട്ട്സി​ന്‍റെ ബാ​റി​ൽ ലി​ൻ​ഡോ തോ​മ​സ്, പ്രി​ൻ​സ് ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്രം ജൂ​ണ്‍ 28ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.