മോഹൻലാൽ-സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പാൻ എന്ന ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തുവിട്ടു. കബിലന്റെ വരികൾക്ക് ഹാരീസ് ജയരാജ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജാവേദ് അലി, കെ.ടി. ദർശന എന്നിവർ ചേർന്നാണ്.
പ്രധാനമന്ത്രിയായി മോഹൻലാലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ എൻഎസ്ജി കമാൻഡോയായി സൂര്യയും ചിത്രത്തിലെത്തുന്നു. കെ.വി. ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സയേഷ സൈഗാളാണ് സിനിമയിലെ നായിക. ബോമൻ ഇറാനി, സമുദ്രക്കനി, ആര്യ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.