മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും വിവരമാറ്റങ്ങളുടെ അരങ്ങ് കൈയടക്കുംമുന്പ് വിവരങ്ങളും വികാര വിചാരങ്ങളും പങ്കുവയ്ക്കാൻ ജനങ്ങൾ ഉപയോഗിച്ചിരുന്ന മാർഗമായ തപാൽ ഓഫീസുകളുടെ കഥപറയുന്ന പയസ് സ്കറിയ പൊട്ടംകുളം സംവിധാനം ചെയ്ത ചെമന്നപെട്ടി ഇനി യു ട്യൂബിലും.
ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 13.30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി തപാൽ ദിനമായ ഒക്ടോബർ ഒമ്പതിനാണ് അപ്ലോഡ് ചെയ്തത്. ആലപ്പുഴ ആർ ബ്ലോക്കിലെ തപാൽ ഓഫീസിൽ കഴിഞ്ഞ 29 വർഷമായി ഒറ്റയ്ക്കു ജോലി ചെയ്യുന്ന വി.പി. സീതാമണിയിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുണ്ടായിരുന്ന ഇന്ത്യയിലെ തപാലിന്റെ വളർച്ചയുടെ കഥ പറയുന്നത്.
നിരവധി വേദികളിൽ പ്രദർശിപ്പിച്ച ഈ ഡോക്യുമെന്ററിയുടെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് പ്രമുഖ നർത്തകൻ ഉദയശങ്കറിന്റെ മകൻ ആനന്ദ് ശങ്കറാണ്. ഛായാഗ്രഹണവും എഡിറ്റിംഗും സന്തോഷ് അനിമയും വിവരണം പ്രഫ. അലിയാറും നിർവഹിച്ചിരിക്കുന്നു.
കഴിഞ്ഞ 40 വർഷമായി റബർ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നയാളാണ് പയസ് സ്കറിയ പൊട്ടംകുളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.