അ​മ്പി​ളി എത്തുന്നു
Tuesday, July 30, 2019 6:26 PM IST
ഗ​പ്പി​ക്കു ശേ​ഷം ജോ​ണ്‍ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​മ്പി​ളി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. സൗ​ബി​ൻ ഷ​ഹീ​ർ, ന​വീ​ൻ ന​സീം എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രം ഓ​ഗ​സ്റ്റ് ര​ണ്ടാം വാ​ര​ത്തോ​ടെ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ന​സ്രി​യ ന​സീ​മി​ന്‍റെ സ​ഹോ​ദ​ര​നാ​യ ന​വീ​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​ണ് അ​മ്പി​ളി. ജോ​ണ്‍ പോ​ൾ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ ര​ചി​ച്ച​തും. പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.



പു​തു​മു​ഖം ത​ൻ​വി റാം ​ആ​ണ് സി​നി​മ​യി​ലെ നാ​യി​ക. ജാ​ഫ​ർ ഇ​ടു​ക്കി, വെ​ട്ടു​കി​ളി പ്ര​കാ​ശ്, നീ​ന കു​റു​പ്പ്, ശ്രീ​ല​ത ന​മ്പൂ​തി​രി, സു​രാ​ജ്, മു​ഹ​മ്മ​ദ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, എ​വി​എ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ മു​കേ​ഷ് ആ​ർ. മെ​ഹ്ത, സി.​വി. സാ​ര​ഥി, എ.​വി. അ​നൂ​പ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.