ആ​ഘോ​ഷ വി​രു​ന്നൊ​രു​ക്കി ധ​മാ​ക്ക വ​രു​ന്നു
Friday, November 1, 2019 3:15 PM IST
ഒ​മ​ർ ലു​ലു ചി​ത്രം ധ​മാ​ക്ക​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ന​വം​ബ​ർ 28ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​രു അ​ഡാ​ർ ല​വ് എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ഒ​മ​ർ​ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ധ​മാ​ക്ക.

അ​രു​ണ്‍, നി​ക്കി ഗ​ൽ​റാ​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഉ​ർ​വ​ശി, മു​കേ​ഷ്, നേ​ഹ സ​ക്സേ​ന, ഇ​ന്ന​സെ​ൻ്, ശാ​ലി​ൻ സോ​യ, നൂ​റി​ൻ ഷെ​രീ​ഫ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.



സി​നോ​ജ് പി. ​അ​യ്യ​പ്പ​നാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. ഗോ​പി സു​ന്ദ​റാ​ണ് സം​ഗീ​തം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. എം.​കെ. നാ​സ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.