രജീഷയുടെ ഫൈ​ന​ൽ​സ് ഓ​ണ​ത്തി​ന്
Sunday, August 25, 2019 3:28 PM IST
ര​ജി​ഷ വി​ജ​യ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി പി.​ആ​ർ. അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഫൈ​ന​ൽ​സ് സെപ്റ്റംബർ ആറിന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​ളിം​പി​ക്സി​ലെ സൈ​ക്ലിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ടു​ക്കി​ക്കാ​രി​യാ​യ ആ​ലീ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ര​ജി​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ഒ​രു സു​പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള, ടി​നി ടോം, ​സോ​ന നാ​യ​ർ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​ണി​യ​ൻ പി​ള്ള​രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.