ഗാനഗന്ധർവനായി മമ്മൂട്ടി എത്തുന്നു
Sunday, September 8, 2019 4:25 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ന​ഗ​ന്ധ​ർ​വ​ൻ റിലീസിനു തയാറെടുക്കുന്നു. ഗാനമേള ട്രൂപ്പിലെ ഗായകനായ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഹ​രി പി. ​നാ​യ​രും ര​മേ​ഷ് പി​ഷാ​ര​ടി​യു​മാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മു​കേ​ഷ്, ഇ​ന്ന​സെ​ന്‍റ്, സി​ദ്ധി​ഖ്, സ​ലീം കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഹ​രീ​ഷ് ക​ണാ​ര​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, സു​രേ​ഷ് കൃ​ഷ്ണ, മ​ണി​യ​ൻ​പി​ള്ള​രാ​ജു, കു​ഞ്ച​ൻ, അ​ശോ​ക​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ർ. ശ്രീ​ല​ക്ഷ്മി, ആ​ർ. ശ​ങ്ക​ർ രാ​ജ്, സൗ​മ്യ ര​മേ​ഷ് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.