ചരിത്രം കുറിക്കാൻ കൊച്ചുണ്ണി വരുന്നു
Sunday, July 29, 2018 1:47 PM IST
നി​വി​ൻ പോ​ളിയെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി​ റിലീസിന് തയാറെടുക്കുന്നു. ചരിത്ര പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ട്രെയിലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഉ​റ്റ​സു​ഹൃ​ത്താ​യ ഇ​ത്തി​ക്ക​ര​പ്പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ ആ​ണെ​ന്നു​ള്ള​താ​ണ് ഈ ​സി​നി​മ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. പ്രി​യ ആ​ന​ന്ദ്, സു​ധീ​ർ ക​ര​മ​ന, മ​ണി​ക​ണ്ഠ​ൻ ആചാരി, സ​ണ്ണി വെ​യ്ൻ, ബാ​ബു ആ​ന്‍റ​ണി, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​രും ഈ ​സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബോബി-സഞ്ജയ് ടീമിന്‍റേതാണ് ചിത്രത്തിന്‍റെ രചന.45 കോടിയാണ് മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രത്തിൽ ഏകദേശം പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ അഭിനയിക്കുന്നുണ്ട്. 161 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. വിഷ്വല്‍ ഇഫക്ട്‌സിനും ചിത്രത്തിൽ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.ബാഹുബലിയുടെ പ്രൊഡക്‌ഷൻ കോ-ഓർഡിനേറ്റ് ചെയ്ത ‘ഫയർ ഫ്ലൈ’ ആണ് കൊച്ചുണ്ണിയുടെയും പ്രൊഡക്‌ഷൻ കോ-ഓർഡിനേഷൻ. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ആണ് ഛായാഗാഹകൻ.ശ്രീഗോകു​ലം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് കാ​യം​കു​ളം കൊ​ച്ചു​ണ്ണി നി​ർ​മി​ക്കു​ന്ന​ത്. കേരളത്തില്‍ മാത്രമായി ചിത്രം 300 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റും. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.