കുമ്പളങ്ങി നൈറ്റ്സ് തീയറ്ററിലേക്ക്
Wednesday, February 6, 2019 5:47 PM IST
നവാഗതനായ മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് തീയറ്ററുകളിലെത്തും. ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തും. ചിത്രത്തിന്‍റെ ട്രെയിലർ തരംഗമായി മാറിയിരുന്നു.

ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രണ്ടു നായികമാരാണ് ചിത്രത്തിലുള്ളത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും. സുഷിന്‍ ശ്യാം സംഗീതവും നിർവഹിച്ചിരിക്കുന്നു. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്‍റെ ബാനറില്‍ സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി ചേര്‍ന്ന് ഒരുക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുമ്പളങ്ങി നൈറ്റ്സിനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.