പൊട്ടിച്ചിരിപ്പിക്കാൻ ഷാജിമാർ വരുന്നു
Monday, March 25, 2019 5:31 PM IST
അമർ അക്ബർ ആന്‍റണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സുപ്പർഹിറ്റ് ചിത്രങ്ങൾക്കു ശേഷം നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന മേ​രാ നാം ​ഷാ​ജി റി​ലീ​സി​നു ത​യാ​റാ​കു​ന്നു. ആ​സി​ഫ് അ​ലി, ബി​ജു മേ​നോ​ൻ, ബൈ​ജു എ​ന്നി​വ​ർ ഷാ​ജി എ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ചി​ത്രം ഒരു കോമഡി ഫാമിലി എന്‍റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. ദി​ലീ​ഷ് പൊ​ന്ന​ൻ, ഷാ​നി ഖാ​ദ​ർ എ​ന്നി​വ​രു​ടെ ക​ഥ​യ്ക്കു ദി​ലീ​ഷ് പൊ​ന്ന​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലു​ള്ള മൂന്നു ഷാ​ജി​മാ​ർ കൊ​ച്ചി​യി​ൽ ഒ​ത്തു ചേ​രു​ന്പോ​ഴു​ള്ള സം​ഭ​വ​ങ്ങ​ൾ ന​ർ​മ്മ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ൽ. നി​ഖി​ല വി​മ​ൽ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​നി​വാ​സ​ൻ, ടി​നി ടോം, ​ഗ​ണേ​ഷ് കു​മാ​ർ, ധ​ർ​മ്മ​ജ​ൻ, ര​ഞ്ജി​നി ഹ​രി​ദാ​സ്, ജി ​സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യും ഒ​പ്പ​മെ​ത്തു​ന്നു.

സ​ന്തോ​ഷ് വ​ർ​മമ​യു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് എ​മി​ൽ മു​ഹ​മ്മ​ദ് സം​ഗീ​തം പ​ക​രു​ന്നു. വി​നോ​ദ് ഇ​ല്ലം​പ​ള്ളി ഛായാ​ഗ്ര​ഹ​ണ​വും ജോ​ൺ കു​ട്ടി എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. യൂ​ണി​വേ​ഴ്സ​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ബി.​രാ​കേ​ഷാ​ണ് ചിത്രം നിർമിക്കുന്നത്. ഉ​ർ​വ​ശി തി​യ​റ്റേ​ഴ്സ് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.