ബോക്സ്ഓഫീസ് കീഴടക്കാൻ ലൂസിഫർ
Monday, March 18, 2019 3:39 PM IST
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ മാർച്ച് 28നു തീയറ്ററുകളിലെത്തും. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയായ ലൂസിഫറിനു തിരക്കഥയൊരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.



പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യറാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ടോവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സംവിധായകൻ ഫാസില്‍, മംമ്ത, ജോണ്‍ വിജയ്, സാനിയ അയ്യപ്പൻ, സച്ചിന്‍ പടേക്കര്‍, സായ് കുമാര്‍, ബൈജു, ബാബുരാജ്, പൗളി വില്‍സന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സുജിത് വാസുദേവാണ് ലൂസിഫറിനായി കാമറ ചലിപ്പിക്കുന്നത്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.