ത്രില്ലടിപ്പിക്കാൻ പൃഥ്വിരാജിന്‍റെ നയൻ
Wednesday, February 6, 2019 5:46 PM IST
പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ കമലിന്‍റെ മകൻ ജെനൂസ് മുഹമ്മദ് ഒരുക്കുന്ന സയൻസ് ഫിക്‌ഷൻ ചിത്രം നയൻ ഏഴിന് തീയറ്ററുകളിലെത്തും. സയൻസ് ഫിക്‌ഷൻ എന്നതിലുപരി ഒരു അച്ഛന്‍റെയും മകന്‍റെയും കഥ പറയുന്ന ചിത്രമാണ് നയൻ. ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞന്‍റെ വേഷത്തിലാണ് താരം എത്തുന്നത്. ക്ലിന്‍റ് എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയ മാസ്‌റ്റർ അലോക് ആണ് പൃഥ്വിയുടെ മകന്‍റെ വേഷം അവതരിപ്പിക്കുന്നത്. മംമ്‌ത മോഹൻദാസ്, വാമിക ഗബ്ബി എന്നിവരാണ് നായികമാർ. പ്രകാശ് രാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്സും ചേര്‍ന്നാണ് നയൻ നിർമിക്കുന്നത്. പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് തുടക്കം കുറിച്ച പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന സിനിമ എന്ന പ്രത്യേകതയും നയനുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.