പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് ഫെബ്രുവരി 14ന് റിലീസ് ചെയ്യും. 2,000 തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇന്ത്യയിൽ മാത്രം 1,200 തീയറ്ററുകളിൽ അഡാറ് ലവ് എത്തും.
മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. എല്ലാ ഭാഷകളിലും നിലവിൽ സാറ്റലൈറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ചിത്രമാകാൻ അഡാറ് ലൗവിന് സാധിച്ചു.
പ്രിയ വാര്യർ, റോഷൻ തുടങ്ങിയ പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളായി അണിനിരത്തിയാണ് ഈ ചിത്രം ഒമർ ലുലു ഒരുക്കിയത്. സ്കൂൾ കാലഘട്ടത്തിലെ പ്രണയവും മറ്റുമാണ് ഈ ചിത്രം പറയുന്നത്. ഷാൻ റഹ്മാന്റെ സംഗീത സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന ഗാനം പുറത്തുവന്നതോടെയാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.