ചാക്കോച്ചന്‍റെ ത​ട്ടും​പു​റ​ത്ത് അ​ച്യു​ത​ൻ
Sunday, December 16, 2018 6:59 PM IST
മു​ല്ല, എ​ൽ​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി, പു​ള്ളി​പ്പു​ലി​യും ആ​ട്ടി​ൻ​കു​ട്ടി​യും എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ലാ​ൽ ജോ​സും എം. ​സി​ന്ധു​രാ​ജും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ത​ട്ടും​പു​റ​ത്ത് അ​ച്യു​ത​ൻ. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കുന്ന ചി​ത്ര​ത്തി​ൽ ശ്ര​വ​ണ​യാ​ണു നാ​യി​ക. അ​നി​ൽ ബാ​ബു ടീ​മി​ലെ ബാ​ബു നാ​രാ​യ​ണ​ന്‍റെ മ​ക​ളാ​ണ് ശ്ര​വ​ണ. നാ​ട്ടി​ൻ​പു​റ​ത്തിന്‍റെ കഥപറയുന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും എം. ​സി​ന്ധു​രാ​ജ് എ​ഴു​തു​ന്നു.നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ൻ, ഇ​ർ​ഷാ​ദ്, അ​നി​ൽ മു​ര​ളി, ബി​ജു സോ​പാ​നം, സം​വി​ധാ​യ​ക​ൻ ജോ​ണി ആ​ന്‍റ​ണി, സു​ബീ​ഷ് സു​ധി, ബി​നു അ​ടി​മാ​ലി, കൊ​ച്ചു​പ്രേ​മ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, പ്ര​സാ​ദ് മു​ഹ​മ്മ​ദ്, മാ​സ്റ്റ​ർ ആ​ദി​ഷ്, അ​ഞ്ജ​ലി കൃ​ഷ്ണ, വീ​ണ നാ​യ​ർ, ബി​ന്ദു പ​ണി​ക്ക​ർ, സേ​തു​ല​ക്ഷ്മി, സീ​മാ ജി. ​നാ​യ​ർ, താ​രാ ക​ല്യാ​ണ്‍ തു​ട​ങ്ങി​യ​വ​രാ​ണു മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.നാ​ട്ടി​ൻ​പു​റത്തുകാരനും നി​ഷ്ക​ള​ങ്ക​നുമായ അ​ച്യു​ത​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന പു​തി​യ വ്യ​ക്തി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ന​ർ​മ മു​ഹൂ​ർ​ത്ത​ത്തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ക​യാ​ണ് ലാ​ൽ ജോ​സ് ഈ ​ചി​ത്ര​ത്തി​ൽ.

റോ​ബി വ​ർ​ഗീ​സ് രാ​ജ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. ബി.​ആ​ർ. പ്ര​സാ​ദ്, അ​നി​ൽ പ​ന​ച്ചൂ​രാ​ൻ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ദീ​പാ​ങ്കു​ര​ൻ സം​ഗീ​തം പ​ക​രു​ന്നു. കു​ന്നം​കു​ളം, ത​ളി​പ്പ​റ​ന്പ് എ​ന്നി വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന ത​ട്ടും​പു​റ​ത്ത് അ​ച്യു​ത​ൻ എ​ൽജെ ഫി​ലിം​സ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.