ഉൾട്ട എത്തുന്നു
Saturday, November 30, 2019 10:55 AM IST
പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് സു​രേ​ഷ് പൊ​തു​വാ​ൾ ആ​ദ്യമാ​യി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ൾ​ട്ട ഡി​സം​ബ​ർ ആ​റി​ന് തി​യ​റ്റ​റി​ലെ​ത്തു​ന്നു. ഒ​രു ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ഹ്യൂമ​ർ സി​നി​മ​യാ​ണ് ഉ​ൾ​ട്ട.

സു​രേ​ഷ് പൊ​തു​വാ​ൾ തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന എ​ട്ടാ​മ​ത്തെ സി​നി​മ​യാ​ണി​ത്. ഗോ​കു​ൽ സു​രേ​ഷാ​ണ് നാ​യ​ക​ൻ. അ​നു​ശ്രീ, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ നാ​യി​ക​മാ​രാ​യെ​ത്തു​ന്നു.



ര​മേ​ഷ് പി​ഷാ​ര​ടി, ര​ഞ്ജി പ​ണി​ക്ക​ർ, ശാ​ന്തി​കൃ​ഷ്ണ, കെ.​പി.എ.​സി ല​ളി​ത, സേ​തു​ല​ക്ഷ്മി, തെ​സ്നി​ഖാ​ൻ, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി,ആ​ര്യ, മ​ഞ്ജു സു​നി​ച്ച​ൻ, കോ​ട്ട​യം ​പ്ര​ദീ​പ്, ജാ​ഫ​ർ ഇ​ടു​ക്കി, സി​നോ​ജ് വ​ർ​ഗീ​സ്, സു​ബീ​ഷ് സു​ധി തു​ട​ങ്ങി ഒ​രു വ​ലി​യ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. സി​പ്പി ക്രീ​യേ​റ്റീ​വ് വ​ർ​ക്സി​ന്‍റെ ബാ​ന​റി​ൽ ഡോ.​ സു​ഭാ​ഷ് സി​പ്പി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.