x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യ​ണ്ണ ജി​എ​ച്ച്എ​സ്എ​സി​ന്‍റെ പ്ര​ബ​ന്ധ​ത്തി​ന് പു​ര​സ്‌​കാ​രം

വെബ് ഡെസ്ക്
Published: November 24, 2026 12:06 AM IST | Updated: November 24, 2026 12:06 AM IST

പു​ര​സ്‌​കാ​രം കാ​യ​ണ്ണ ജി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റു​വാ​ങ്ങു​ന്നു.


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ന​ട​ന്ന ദേ​ശീ​യ സാ​മ്പ​ത്തി​ക​ശാ​സ്ത്ര കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല യം​ഗ് ഇ​ക്ക​ണോ​മി​സ്റ്റ്‌​സ് സ്‌​കൂ​ള്‍ ച​ല​ഞ്ചി​ല്‍ കാ​യ​ണ്ണ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​ന​വും മി​ക​ച്ച ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്കു​ള്ള പു​ര​സ്‌​കാ​ര​വും നേ​ടി.
40 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൂ​ട്ടാ​യ അ​ധ്വാ​ന​ത്തി​ലൂ​ടെ രൂ​പ​പ്പെ​ട്ട 'റീ-​ലൈ​ഫ് ' എ​ന്ന ഗ​വേ​ഷ​ണ​പ​ഠ​ന​മാ​ണ് നേ​ട്ട​ത്തി​ന​ര്‍​ഹ​മാ​യ​ത്. വീ​ടു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ടം, അ​വ​യു​ടെ നി​ര്‍​മാ​ര്‍​ജ​ന​രീ​തി​ക​ള്‍, പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍, പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ എ​ന്നി​വ​യാ​ണ് ഗ​വേ​ഷ​ണ​വി​ഷ​യ​മാ​ക്കി​യ​ത്.
ഗ​വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് അ​നാ​നി​യ എ​സ്. ക​റ്റോ​ടി, എ. ​ഷാ​ന, ടി. ​പാ​ര്‍​വ​ണ, അ​ന​ന്യ, മാ​യ പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

 

Tags : Award for Kayanna GHSS's Essay Award NattuVishesham DistrictNews

Recent News

Corehub Up