നിലമ്പൂർ ബഡ്സ് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം
നിലമ്പൂർ: ശ്രവണവൈകല്യമുള്ള കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും കലാപരമായ പ്രകടനങ്ങൾക്കും കൂടുതൽ വേദിയൊരുക്കി നിലമ്പൂർ ബഡ്സ് സ്കൂളിൽ പുതുതായി നിർമിച്ച ഓപ്പൺ ഓഡിറ്റോറിയം വിദ്യാർഥികൾക്ക് സമർപ്പിച്ചു.
ഐഡിഎഫ്സി ഫൗണ്ടേഷൻ, ഐഡെക് ലിമിറ്റഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർ എ. തോമസ് ഉദ്ഘാടനം ചെയ്തു. ഏറനാട് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും എംപിയുമായ പി.വി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. 19-ന് മണ്ണാർക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിലെ സ്പെഷൽ സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ പങ്കെടുത്ത് നേട്ടം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ മാസന്തോറും ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കളിവണ്ടിയുടെ ഏഴാം ക്ലാസ് അവതരണവും ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറി.നിലമ്പൂർ നഗരസഭാ കൗൺസിലർമാരായ പി.ടി. കുഞ്ഞുമുഹമ്മദ്, കെ. ഷെഫീഖ്, ഏറനാട് ചാരിറ്റബിൾ ട്രസ്റ്റ് അംഗം എം. അബൂബക്കർ, സിഇഒ വി.കെ. അബ്ദുൽ ഖാദർ, പ്രധാനാധ്യാപിക എൻ.സി. സുഹറ ബീവി, പിടിഎ പ്രസിഡന്റ് അനേഷ് വർഗീസ്, സ്റ്റാഫ് സെക്രട്ടറി എ.കെ. സറീന, സ്കൂൾ ലീഡർ ഫാത്തിമ നസ്രീന, കോർഡിനേറ്റർ സൈനുൽ ആബിദീൻ എന്നിവർ പ്രസംഗിച്ചു.
Tags : Nilambur Buds School Buds School NattuVishesham DistrictNews