അവലോകന യോഗത്തില്‍ മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നു.
തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള പരമാവധി സാധ്യതകള്‍ പരിശോധിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മഴയുടെ അളവ് കുറഞ്ഞിരിക്കുകയാണ്. ഇടുക്കി ഉള്‍പ്പെടെയുള്ള പ്രധാന ജലസംഭരണികളില്‍ ഏകദേശം 60 ശതമാനം ജലം മാത്രമാണുള്ളത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന ജലനിരപ്പിനേക്കാള്‍ 20 ശതമാനത്തിന്റെ കുറവുണ്ട്. മഴക്കുറവ് വൈദ്യുതി ഉപയോഗത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. മറ്റു സ്രോതസുകളില്‍നിന്നു വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടി ആലോചിച്ചുവരികയാണ്.
വെദ്യുതി നിയന്ത്രണം പരമാവധി ഒഴിവാക്കുന്നതിനുള്ള സാധ്യതകള്‍ ഓരോ ദിവസത്തെയും സാഹചര്യങ്ങള്‍ വിലയിരുത്തി പരിശോധിക്കും. ജലവൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും.
ഇക്കാര്യത്തില്‍ സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗികത, വനാനുമതി ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ വെല്ലുവിളികള്‍ പരിഹരിക്കേണ്ടതുണ്ട്. സോളാര്‍ വൈദ്യുതി ഉത്പാദനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രാന്സ്മിഷന് ലൈനുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, സബ്സ്റ്റേഷനുകള്‍ എന്നിവയുടെ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags : Possibility of avoiding power restrictions power restrictions NattuVishesham DistrictNews