യന്ത്രവത്കൃത ചക്കവരട്ടി ഉത്പാദനത്തിന്റെ ഉദ്ഘാടനം
തെള്ളിയൂർ: പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ യന്ത്രം ഉപയോഗിച്ച് ചക്കവരട്ടിയും ചക്കഹല്‍വ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിന് തുടക്കമായി.
മാനുഷിക അധ്വാനം കുറച്ചുകൊണ്ട് ഈ യന്ത്രം ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഏറ്റവും സുരക്ഷിതമായി ഉത്പാദനം നടത്തുവാന്‍ സാധിക്കും.
യൂണിറ്റിന്റെ ഉദ്ഘാടനം ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ചെറുകിട ഉത്പാദനയൂണിറ്റുകള്ക്കും കാര്‍ഷിക സംരംഭകര്‍ക്കും ഈ യന്ത്രത്തിന്റെ സേവനം ഉപയോഗിക്കുവാന്‍ സാധിക്കുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട് അറിയിച്ചു. കാര്‍ഡ് ഡയറക്ടര്‍ റവ. ഷിബു സാമുവേൽ, അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഷൈന്‍ എന്‍. ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.