ബസ് ‌ഉടമകൾക്ക് ‌‌ആശ്വാസമായി കേരള ബാങ്ക് വക 5 ലക്ഷം
ബസ് ‌ഉടമകൾക്ക് ‌‌ആശ്വാസമായി കേരള ബാങ്ക് വക 5 ലക്ഷം
Tuesday, October 5, 2021 7:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നും ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്കും ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വ​​​രെ കേ​​​ര​​​ള ബാ​​​ങ്ക് ജാ​​​മ്യ​​​മി​​​ല്ലാ​​​തെ വാ​​​യ്പ ന​​​ൽ​​​കും. ഇ​​​തി​​​നു ത​​​യാ​​​റാ​​​ക്കി​​​യ കെ​​​ബി സു​​​വി​​​ധ പ​​​ദ്ധ​​​തി​​​ക്കു അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ നി​​​ഷ്ക്രി​​​യ ആ​​​സ്തി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ക്‌ഷൻ പ്ലാ​​​ൻ സ​​​ജീ​​​വ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ യോ​​​ഗ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു.

ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​രെ ക​​​ട​​​ക്കെ​​​ണി​​​യി​​​ൽ നി​​​ന്നും ര​​​ക്ഷി​​​ക്കാ​​​നാ​​​യി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​വ​​​രെ വാ​​​യ്പ​​​യെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​തും അ​​​ഞ്ച് ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ കു​​​ടി​​​ശി​​​ക​​​യു​​​ള്ള​​​തു​​​മാ​​​യ വാ​​​യ്പ​​​ക​​​ളി​​​ൽ മു​​​ത​​​ലി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കാ​​​നു​​​ള്ള അ​​​പേ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കാ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.


ബോ​​​ധ​​​പ്പൂർ​​​വ​​​മ​​​ല്ലാ​​​തെ തി​​​രി​​​ച്ച​​​ട​​​വ് മു​​​ട​​​ങ്ങി​​​യ​​​ർ, മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​ർ, മാ​​​ര​​​ക രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​ർ, അ​​​പ​​​ക​​​ടം മൂ​​​ലം കി​​​ട​​​പ്പി​​​ലാ​​​യ​​​വ​​​ർ, കി​​​ട​​​പ്പാ​​​ട​​​ത്തി​​​നാ​​​യി മാ​​​ത്രം അ​​​ഞ്ച് സെ​​​ന്‍റ് ഭൂ​​​മി​​​യും അ​​​തി​​​ൽ വീ​​​ട​​​ല്ലാ​​​തെ മ​​​റ്റ് ആ​​​സ്തി​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ, മ​​​റ്റു ത​​​ര​​​ത്തി​​​ലു​​​ള്ള വ​​​രു​​​മാ​​​നം ഇ​​​ല്ലാ​​​ത്ത​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും വാ​​​യ്പാ മു​​​ത​​​ലി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കു​​​ക.

അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​കെ. ക​​​ണ്ണ​​​ൻ, സി​​​ഇ​​​ഒ പി.​​​എ​​​സ്. രാ​​​ജ​​​ൻ, ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​സി. സ​​​ഹ​​​ദേ​​​വ​​​ൻ, ജ​​​ന​​​റ​​​ൽ മാ​​​നെ​​​ജ​​​ർ​​​മാ​​​ർ, ഡ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.