മെയ്ക്ക് ഇന്ത്യ നീക്കങ്ങളോട് കമ്പനിക്കു വലിയ പ്രതിബദ്ധതയാണ് ഉള്ളതെന്ന് എം ആന്റ് എം ഓട്ടോമോട്ടീവ് ഡിവിഷന് പ്രസിഡന്റ് വീജെ നക്ര പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കുന്നതിന് ഒപ്പം ഇന്ത്യയുടെ സമ്പദ്ഘാടനയ്ക്ക് പിന്തുണ നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടി ഇവിടെ ദൃശ്യമാണെന്നും, അത്യാധുനീക സൗകര്യങ്ങള്‍, അതുല്യമായ ശക്തി, പരമാവധി പേ ലോഡ് തുടങ്ങിയവയും ഉയര്‍ന്ന മൈലേജും നല്കുന്നതാണ്പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാറിന്റേതു പോലുളള ഐമാക്സ് കണക്ടിവിറ്റി ഈ വിഭാഗത്തില്‍ ഇതാദ്യമാണെന്ന് എം ആന്റ് എം ഓട്ടോമോട്ടീവ് ടെക്നോളജി ആന്റ് പ്രൊഡക്ട് ഡെവലപ്മെന്റ് വിഭാഗം പ്രസിഡന്റ് ആര് വേലുസ്വാമി പറഞ്ഞു. മഹീന്ദ്ര റിസര്‍ച്ച് വാലിയിലെ എഞ്ചിനീയര്‍മാരുടെ മൂന്ന് വര്‍ഷത്തെ നൂതന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുടെ വൈവിധ്യമാര്‍ന്ന പുതിയ പ്ലാറ്റ്ഫോമിന്റെ വികസനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.