ന്യൂഡല്‍ഹി: ഐതിഹാസിക ആഗോള ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുമായ മോട്ടോറോളയുടെ പുതിയ മോഡൽ റേസര്‍ 40 സീരീസ് ഇന്ത്യയിലെത്തിക്കുന്നു.
ഇന്ത്യയിൽ ആമസോണ്‍ ഡോട്ട് ഇന്നിലും മറ്റ് ചില്ലറ വില്‍പ്പന പങ്കാളികളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് താമസിയാതെ തന്നെ മോട്ടോറോള റേസര്‍ 40 സീരീസ് ലഭ്യമാകും. സ്‌റ്റൈലും അത്യാധുനിക സാങ്കേതികവിദ്യയും ഒരുപോലെ ഒത്തിണങ്ങിയ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ അനുഭവം ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ശ്രദ്ധാപൂര്‍വം രൂപം കൊടുത്തിട്ടുള്ള അതിന്‍റെ ഓരോ സവിശേഷതകളും മോട്ടോറോള റേസര്‍ 40-നെ ഒരു ഗെയിം ചെയ്ഞ്ചര്‍ തന്നെ ആക്കി മാറ്റും.