ആ​മ​സോ​ണ്‍ ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് ആ​റ് വ​ര്‍​ഷം
ആ​മ​സോ​ണ്‍ ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് ആ​റ് വ​ര്‍​ഷം
Friday, September 22, 2023 5:17 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​മ​സോ​ണ്‍ ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് ആ​റ് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി. ആ​റാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​മ​സോ​ണ്‍ പേ ​ലേ​റ്റ​ര്‍ വ​ഴി ഇ​ന്‍​സ്റ്റ​ന്‍റ് ക്രെ​ഡി​റ്റ് സൗ​ക​ര്യം ആ​രം​ഭി​ച്ചു.

എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു പു​റ​മെ ബി​ല്‍ പേ​യ്മെ​ന്‍റു​ക​ള്‍ ന​ട​ത്താ​നും ആ​മ​സോ​ണ്‍ പേ ​കോ​ര്‍​പ്പ​റേ​റ്റ് ഗി​ഫ്റ്റ് കാ​ര്‍​ഡു​ക​ള്‍ വാ​ങ്ങാ​നും യാ​ത്ര, ഇ​ന്‍​ഷു​റ​ന്‍​സ് എ​ന്നി​വ​യ്ക്കും ഈ ​ക്രെ​ഡി​റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും.

ഉ​പ​യോ​ഗി​ച്ച ക്രെ​ഡി​റ്റ് തു​ട​ര്‍​ന്നു​ള്ള മാ​സ​ത്തി​ല്‍ അ​ധി​ക ഫീ​സു​ക​ളി​ല്ലാ​തെ അ​ല്ലെ​ങ്കി​ല്‍ 12 മാ​സം വ​രെ​യു​ള്ള ഇ​എം​ഐ ആ​യി തി​രി​ച്ച​ട​യ്ക്കാം. ഇ​തി​നു​പു​റ​മെ വാ​ര്‍​ഷി​ക ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഡി​സ്‌​ക്കൗ​ണ്ടു​ക​ളും കാ​ഷ്ബാ​ക്കും ല​ഭി​ക്കും.


ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നും സെ​ല്ലിം​ഗ് പാ​ര്‍​ട്ണ​ര്‍​മാ​രി​ല്‍ നി​ന്നും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​തെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക്രെ​ഡി​റ്റി​നു​ള്ള ആ​ക്സ​സ് ന​ല്‍​കു​ന്ന​തി​നാ​യി ആ​മ​സോ​ണ്‍ പേ ​ലേ​റ്റ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ആ​മ​സോ​ണ്‍ ബി​സി​ന​സ് ഡ​യ​റ​ക്ട​ര്‍ സു​ചി​ത് സു​ഭാ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​മ​സോ​ണി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ 150 ശ​ത​മാ​നം വ​ര്‍​ധ​ന​വും വി​ല്‍​പ്പ​ന​യി​ല്‍ 145 ശ​ത​മാ​നം വ​ർ​ധ​ന​വു​മു​ണ്ടാ​യി. 65 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളും ചെ​റി​യ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. 60 ശ​ത​മാ​നം സെ​ല്ല​ര്‍​മാ​രും ടി​യ​ര്‍ ര​ണ്ട്, മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്.