868 ദശലക്ഷം ബ്രോഡ്ബാൻഡ് ഉപയോക്താക്കളുമായി ഇന്ത്യ ഒരു ഡിജിറ്റൽ പരിവർത്തന യാത്ര ആരംഭിച്ചുകഴിഞ്ഞു. തുടങ്ങി ഒരു വർഷത്തിനുള്ളിൽതന്നെ 5ജി സേവനങ്ങൾ 97 ശതമാനം ഇന്ത്യൻ നഗരങ്ങളിലും ലഭ്യമായതിന്റെ ഫലമായി ഇന്റർനെറ്റ് വേഗത മൂന്ന് മടങ്ങ് വർധിച്ചു.
ഇന്ത്യയിൽ വിൽക്കുന്ന ടിവി സെറ്റുകളിൽ 90 ശതമാനവും സ്മാർട്ട് ടിവികളാണ്. 2023 ഇന്ത്യൻ മീഡിയ ആൻഡ് എന്റർടൈൻമെന്റ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണായക വർഷമായിരിക്കുമെന്നും ഡിജിറ്റൽ പരസ്യ വരുമാനം പരമ്പരാഗത മാധ്യമങ്ങളിലെ പരസ്യ വരുമാനത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.