കഴിഞ്ഞ ആറ് വര്‍ഷമായി ഉപഭോക്താക്കളില്‍ നിന്നും സെല്ലിംഗ് പാര്‍ട്ണര്‍മാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റിനുള്ള ആക്സസ് നല്‍കുന്നതിനായി ആമസോണ്‍ പേ ലേറ്റര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ആമസോണ്‍ ബിസിനസ് ഡയറക്ടര്‍ സുചിത് സുഭാസ് പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ആമസോണില്‍ ഉപഭോക്താക്കളില്‍ 150 ശതമാനം വര്‍ധനവും വില്‍പ്പനയില്‍ 145 ശതമാനം വർധനവുമുണ്ടായി. 65 ശതമാനം ഉപഭോക്താക്കളും ചെറിയ നഗരങ്ങളില്‍ നിന്നുള്ളവരാണ്. 60 ശതമാനം സെല്ലര്‍മാരും ടിയര്‍ രണ്ട്, മൂന്ന് നഗരങ്ങളില്‍ നിന്നുള്ളവരാണ്.