ഉഡാന്‍ മെഗാ ഭാരത് സെയില്‍ രണ്ടാം പതിപ്പ് ഒക്ടോബർ 6 മുതല്‍ 12 വരെ
ഉഡാന്‍ മെഗാ ഭാരത് സെയില്‍ രണ്ടാം പതിപ്പ്  ഒക്ടോബർ 6  മുതല്‍ 12 വരെ
Wednesday, October 6, 2021 2:42 PM IST
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ഇ-ബി 2 ബി, ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ ഉഡാന്‍, മെഗാ ഭാരത് സെയില്‍ രണ്ടാം പതിപ്പ് ഓഗസ്റ്റ് 6 മുതൽ 12 വരെ സംഘടിപ്പിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള പലചരക്കു വ്യാപാരികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പ്രയയോജനകരമാകുന്ന വിധത്തിലാണ് മെഗാ ഭാരത് സെയിലിന്‍റെ രണ്ടാം പതിപ്പ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നു ഉഡാന്‍ ഫുഡ് ആന്‍ഡ് എഫ് എംസിജി ബിസിനസ് മേധാവി വിവേക് ഗുപ്ത പറഞ്ഞു.


മെഗാ സെയിലില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് നൂറിലേറെ ബ്രാന്‍ഡുകളില്‍ നിന്നും എഫ്എംസിജി കമ്പനികളുടെ 5000-ത്തിലേറെ വരുന്ന സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളില്‍ നിന്നും ഉത്പന്നങ്ങൾ തിരഞ്ഞെടുത്തു വില്‍ക്കാന്‍ സാധിക്കും. ഉഡാന്‍ ആപ്പിലൂടെ നിരവധി നേട്ടങ്ങളും കമ്പനി ഉറപ്പു വരുത്തുന്നുണ്ട്.