കേരള ബാങ്ക് യാഥാർത്ഥ്യമാകുമ്പോൾ
<യ> പി.എച്ച് സാബു
സെക്രട്ടറി മുപ്പത്തടം, സർവീസ് സഹകരണ ബാങ്ക്

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരമേറ്റെടുത്തിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ സിവിൽ സർവ്വീസ് മുതൽ സാമൂഹിക ക്ഷേമപദ്ധതികൾ വരെ പുതിയ കാഴ്ചപ്പാടോടെ നോക്കിക്കാണുന്ന പുതിയ സർക്കാരിന്റെ ദിശാബോധം പൊതു സമൂഹത്തിന്റെ മനസാക്ഷിയെ കൂടെ നിർത്തുന്നതായിരുന്നു. സംസ്‌ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. പുതിയ ധനമന്ത്രി തോമസ് ഐസക് നടത്തിയ വെളിപ്പെടുത്തലുകൾ കാണിക്കുന്നത് സംസ്‌ഥാനത്തിന്റെ പൊതു കടം 15 0,000 കോടി രൂപയാണെന്നാണ്. ഓരോ മലയാളിയുടേയും ശരാശരി ബാധ്യത 46,000 രൂപയാകുന്നുവെന്നത് സ്ഥിതിയുടെ ഗൗരവം വ്യക്‌തമാക്കുന്നു.

<യ> എസ്ബിറ്റി ഇല്ലാതാവുമ്പോൾ

കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് അറിയപ്പെടുന്ന എസ്ബിറ്റിയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാനുള്ള നടപടികൾ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 338 കോടി രൂപ അറ്റാദായം നേടിയ ബാങ്കിനെയാണ് പുത്തൻ സാമ്പത്തിക നയത്തിന്റെ നടത്തിപ്പുകാരായ കേന്ദ്രഗവൺമെന്റിന്റെ പരിപൂർണ്ണ പിന്തുണയോടെ ഇല്ലായ്മ ചെയ്ത് എസ്ബിഐയിൽ ലയിപ്പിക്കുന്നത്.
സംസ്‌ഥാന സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളിലും സംസ്‌ഥാനത്ത് നടന്നു വരുന്ന പല വികസന പ്രവർത്തനങ്ങളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനു മുഖ്യസ്‌ഥാനമുണ്ട്. സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ വായ്പ നൽകിയിട്ടുള്ളതും എസ്ബിറ്റിയാണ്. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങിയവയ്ക്ക് എസ്ബിറ്റി വായ്പകൾ യഥേഷ്ടം ലഭിച്ചിരുന്നു. നമുക്കു ലഭിച്ചിരുന്ന പ്രത്യേക പരിഗണന ലയന ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും അതേ അളവിൽ ലഭിക്കും എന്ന് കരുതാൻ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുന്നു.

ഇത്തരമൊരു പ്രത്യേക സാഹചര്യത്തിലാണ് കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന കാഴ്ചപ്പാട് സംസ്‌ഥാനഗവൺമെന്റ് മുന്നോട്ടുവച്ചിട്ടുള്ളത്. കേരളത്തിലെ സുശക്‌തമായ സഹകരണ ബാങ്കിംഗ്് മേഖലയെ പുന:സംഘടിപ്പിച്ചു കൊണ്ടാണ് കേരളബാങ്ക് രൂപീകരണം സംബന്ധിച്ച ചർച്ചകൾ മുന്നോട്ടു പോകുന്നത്.

<യ> സഹകരണബാങ്കിംഗ് പുനസം:ഘടിപ്പിക്കുമ്പോൾ

കേരളത്തിന്റെ സഹകരണബാങ്കിംഗിന്റെ പൊതുഘടന ത്രിതല സംവിധാനമാണ് എന്ന് പറയാം. സംസ്‌ഥാനത്തിൽ സംസ്‌ഥാനസഹകരണ ബാങ്കും ജില്ലകളിൽ ജില്ലാസഹകരണബാങ്കുകളും പ്രാഥമിക തലത്തിൽ പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘങ്ങളും പ്രവർത്തിച്ചു വരുന്നു.
പ്രാഥമിക കാർഷിക വായ്പാസംഘങ്ങളിൽ പ്രധാനം സർവ്വീസ് സഹകരണ ബാങ്കുകൾ തന്നെയാണ്. സംസ്‌ഥാന സഹകരണബാങ്കിന് 20 ശാഖകളുണ്ട്. സംസ്‌ഥാനത്തെ ജില്ലാബാങ്ക് ശാഖകളുടെ എണ്ണം 800 ആകുന്നു. കൂടാതെ 1603 പ്രാഥമിക കാർഷികവായ്പാ സംഘങ്ങൾ (സർവ്വിസ് സഹകരണബാങ്കുകൾ)ക്കും ശാഖകളുണ്ട്. അവയുടെ എണ്ണം നാലായിരം വരും. ദീർഘകാല വായ്പാ മേഖലയിൽ സംസ്‌ഥാന സഹകരണ കാർഷികവികസന ബാങ്കും 166 പ്രാഥമിക കാർഷിക വികസനബാങ്കുകളും പ്രവർത്തിച്ചു വരുന്നു. കൂടാതെ 60 അർബൻ സഹകരണ ബാങ്കുകൾ റിസർവ്വ് ബാങ്ക് ലൈസൻസോടെ പ്രവർത്തിച്ചു വരുന്നുണ്ട്.

<ശാഴ െൃര=/ളലമേൗൃല/യറബ2016മൗഴ05ഃമ2.ഷുഴ മഹശഴി=ഹലളേ>

പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങളെ അതേപടി നിലനിർത്തിക്കൊണ്ട് മറ്റ് ബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ സഹകരണമേഖലയിൽ ദീർഘകാലമായി തുടർന്നു വരുന്ന ത്രിതല സംവിധാനം ദ്വിതല സംവിധാനമായി മാറും.

<യ> ശക്‌തമായ സാമ്പത്തിക അടിത്തറ

സുശക്‌തമായ സാമ്പത്തിക അടിത്തറയാണ് നിർദ്ദിഷ്ട കേരളബാങ്കിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്‌ഥാന സഹകരണബാങ്കിന് 6366 കോടി നിക്ഷേപവും ജില്ലാബാങ്കുകളിലൊട്ടാകെയായി 47047 കോടിയുടെ നിക്ഷേപവുമുണ്ട്. കാർഷികവികസന ബാങ്കുകളിലെ ഒട്ടാകെ നിക്ഷേപം 636 കോടിയാകുന്നു. പ്രാഥമികസഹകരണ മേഖല കൂടാതെ തന്നെ 54050 കോടിയോളം വരും സഹകരണ ബാങ്കിംഗ് മേഖലയിലെ നിക്ഷേപം. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ നിക്ഷേപം കൂടി ചേർത്താൽ 150,000 കോടിയുടെ നിക്ഷേപം സഹകരണ മേഖലയിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പുതിയ ബാങ്ക് സഹകരണത്തിന്റെ തനത് ഭാവം കൈവിടാത്ത ഒരു വാണിജ്യ ബാങ്കായാണ് വിഭാവനം ചെയ്തിട്ടുള്ളത്.


<യ> റിസർവ്വ് ബാങ്കും സഹകരണമേഖലയും

പുതിയ വാണിജ്യബാങ്ക് രൂപികരിക്കുന്നതിന് സംസ്‌ഥാനത്തെ സഹകരണ നിയമത്തിൽ ആവശ്യമായ ഭേദഗതി കൊണ്ടു വരേണ്ടതുണ്ട്. നിയമഭേദഗതിക്കു ശേഷം ലയനത്തിന്റെ ഗതിവേഗം കൂട്ടാൻ കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കേണ്ടതുണ്ട്. റിസർവ് ബാങ്കിന്റെ ലൈസൻസിംഗ് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള മൂലധന പര്യാപ്തത പാലിക്കാൻ പുതിയ ബാങ്കിന് പ്രയാസമുണ്ടാകില്ല. നിലവിലുള്ള നിബന്ധന പ്രകാരം ഏഴു ശതമാനം മൂലധന പര്യാപ്തത അനിവാര്യമാണ്. എൻ. പി. എ. 4 ശതമാനത്തിൽ കൂടുതലാകാനും പാടില്ല.

കേരളബാങ്ക് രൂപീകരണം സംബന്ധിച്ച സംസ്‌ഥാന ഗവൺമെന്റിന്റെ നിർദ്ദേശത്തോട് റിസർവ്വ് ബാങ്കിന്റെ ഔദ്യോഗിക പ്രതികരണം ഇപ്പോഴും പുറത്തു വന്നിട്ടില്ല. അടുത്തിടെയാണ് ചെറുകിടബാങ്കുകൾക്കും പേമെന്റ് ബാങ്കുകൾക്കും റിസർവ്വ് ബാങ്ക് അനുമതി നൽകിയത്. ഈ സാഹചര്യത്തിൽ കേരളബാങ്ക് എന്ന ആശയത്തോട് റിസർവ്വ് ബാങ്ക് മുഖം തിരിഞ്ഞു നിൽക്കേണ്ട സാഹചര്യവും ആവശ്യവും കാണുന്നില്ല.

<യ> കേരളാബാങ്കിന്റെ വികസന സാധ്യത

നിർദ്ദിഷ്ട കേരളബാങ്കിന് സുശക്‌തമായ സാമ്പത്തിക അടിത്തറ കൈവരിക്കാൻ കഴിയുമെന്നതു കൊണ്ടു തന്നെ വലിയ വികസന സാധ്യതയാണ് തെളിയുന്നത്. കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ വായ്പാ നിക്ഷേപ അനുപാതം പൊതുവെ കുറവാണ്. ഈ കാര്യത്തിൽ കുറേയെങ്കിലും പുരോഗതി കാണിച്ചത് സഹകരണ ബാങ്കുകളാണ്. അധിക വിഭവത്തെ സംസ്‌ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്കു കൂടി ഉപയോഗപ്പെടുത്താൻ കഴിയുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. സംസ്‌ഥാന ഗവൺമെന്റിന്റെ ഗ്യാരണ്ടിയോടെ പുതിയ ബാങ്കിന് വികസന പ്രവർത്തനങ്ങൾക്കോ പൊതുമേഖലാ സ്‌ഥാപനങ്ങൾക്കോ വായ്പ നൽകാൻ പ്രയാസമുണ്ടാവില്ല.

<യ> ദ്വിതലസംവിധാനത്തിലേക്കു മാറുമ്പോൾ

സംസ്‌ഥാനതലത്തിൽ കേരളബാങ്ക് പ്രാഥമികതലത്തിൽ പ്രാഥമിക കാർഷികവായ്പാ സംഘങ്ങൾ എന്ന ക്രമത്തിൽ കേരളത്തിലെ സഹകരണ മേഖല പരിവർത്തനം ചെയ്യുമ്പോൾ സഹകരണബാങ്കിംഗ് മേഖലയിൽ പലിശ കൂടുതലാണ് എന്ന ആക്ഷേപത്തിന് ശമനമുണ്ടാകും എന്നാണ് സഹകരണബാങ്കിംഗ് രംഗത്തെ പ്രമുഖരുടെ വിലയിരുത്തൽ. വായ്പാ പലിശനിരക്കിൽ രണ്ടു മുതൽ മൂന്നു ശതമാനം വരെ കുറവ് വന്നേക്കാം. ഇത് വായ്പക്കാർക്ക് ഏറെ പ്രയോജനപ്രദമാകും.

കേരളബാങ്ക് രൂപീകൃതമാകുന്നതോടെ ജില്ലാ ബാങ്കുകളിലേയും മറ്റ് ബാങ്കുകൾ ലയിക്കുന്ന സാഹചര്യമുണ്ടായാൽ അവയിലേയും ജീവനക്കാർ കേരളബാങ്കിലെ ജീവനക്കാരായി മാറും. അവരുടെ സീനിയോറിറ്റി, പ്രമോഷൻ, പുതിയ തസ്തികകൾ ഇവയുടെ കാര്യത്തിൽ പുതിയരൂപരേഖയുണ്ടാക്കേണ്ടി വരും. സംസ്‌ഥാനബാങ്കിലെ ജീവനക്കാർക്ക് കൂടുതൽ വേതന വ്യവസ്‌ഥ ലഭിക്കും എന്നുള്ളത് ജില്ലാ ബാങ്കിൽ നിന്നും പുനർവിന്യസിക്കുന്നവരുടെ കാര്യത്തിൽ ആശ്വാസകരമായ ഒന്നാകുന്നു.
പ്രാഥമിക സഹകരണ ബാങ്കുകളിൽ നിലവിലുള്ള സോഫ്റ്റ്വേറുകൾ പരിഷ്ക്കരിച്ച് കോർബാങ്കിംഗ് സൗകര്യത്തോടെ ജില്ലാബാങ്കുകളുമായി ലിങ്ക് ചെയ്യുന്നതിനും ആർ.ടി.ജി.എസ്/എൻ ഇ എഫ് ടി, എ.ടി.എം, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പുതിയ സോഫ്റ്റ്വേർ സ്‌ഥാപിക്കുന്നതിനുള്ള ചർച്ചകൾ മുന്നോട്ടു പോകുന്നുണ്ട്.

ഇടുക്കി, തൃൾൂർ, കോഴിക്കോട് ജില്ലകളിൽ ഈ പദ്ധതി ഏതാണ്ട് നടപ്പാക്കി കഴിഞ്ഞു. എറണാകുളം ജില്ലാബാങ്കിന്റെ നേതൃത്വത്തിൽ സമാനപ്രവർത്തനം നടന്നു വരുന്നുണ്ട്. പുതിയ കേരളബാങ്ക് വരുമ്പോൾ ഈ രീതിയിൽ നടപ്പാക്കുന്ന സോഫ്റ്റ്വേർ പരിഷ്ക്കാരങ്ങളുടെ ഗതിയെന്താകും. ഇപ്പോൾ മുടക്കുന്ന വലിയ സംഖ്യ ഫലത്തിൽ നഷ്ടമാകുമോ എന്ന ചിന്ത സഹകാരി സമൂഹത്തിൽ ഉയർന്നു വരുന്നുണ്ട്.

<യ>സഹകരണബാങ്കിങ്ങിന് പുതിയ മുഖം

കേരളബാങ്ക് രൂപീകൃതമാകുന്നതോടെ സംസ്‌ഥാനത്തെ സഹകരണമേഖലയ്ക്ക് നവീനമുഖം രൂപം കൊള്ളുമെന്ന് സഹകാരിസമൂഹം പ്രതീക്ഷിക്കുന്നു. പുത്തൻ ബാങ്കിന്റെ രൂപീകരണത്തോടെ സഹകരണവകുപ്പിലെ സംവിധാനങ്ങളും പുനർക്രമീകരിക്കേണ്ടി വരും. സഹകരണ നിയമത്തിലും ചട്ടത്തിലും ഭേദഗതികൾ കൊണ്ടുവരേണ്ട സാഹചര്യവും സംജാതമാവുകയാണ്.