"പൊൻ പാലു'മായി പാലാഴി ഡയറി ഫാം
പതിനൊന്നു വർഷത്തെ നേവിയിലെ സേവനത്തിനുശേഷം റിട്ടയർ ചെയ്ത കണ്ടത്തിൻതൊടുകയിൽ കെ സി ഫിലിപ്പ് വിവാഹത്തിനുശേഷം താമസത്തിനു തെരഞ്ഞെടുത്തത് കോഴിക്കോടു ജില്ലയിലെ പുതുപ്പാടിയാണ്. 1991-ൽ ഇവിടെ സ്ഥലം വാങ്ങി കൃഷി ആരംഭിച്ചു. 1993-ൽ അവിടെ സ്ഥിര താമസവും തുടങ്ങി. കൃഷിയുടെ കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ ഫിലിപ്പിന് കൃഷിയിലൂടെ ജീവിതോപാധി കണ്ടെത്താനായിരുന്നു താൽപര്യം.

അന്ന് ഈ പ്രദേശത്തെ മണ്ണു അത്ര നല്ലതായിരുന്നില്ല. മണ്ണിനു ജീവൻ നൽകാനാണ് പശുവളർത്തലിലേക്ക് തിരിഞ്ഞത്. പശുവിന്‍റെ ചാണകം വളമായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. പതിനഞ്ച്- ഇരുപതു പശുക്കളെ വളർത്തിത്തുടങ്ങി. തെങ്ങ് ഉൾപ്പെടെയുള്ളവ കൃഷി ചെയ്തു.

എന്നാൽ പശുക്കൾക്കു തുടരെ തുടരെ രോഗങ്ങൾ വരുന്നു, പാലു കുറയുന്നു, അകിടു വീക്കം തുടങ്ങിയ പ്രശ്നങ്ങളൊക്കെ തുടരെത്തുടരെ വന്നതോടെ ഇതേക്കുറിച്ചുള്ള അന്വേഷണത്തിലായി ഫിലിപ്പ്. അന്വേഷണം ചെന്നെത്തിയത് കാലിത്തീറ്റയിൽ ചേർക്കുന്ന യൂറിയയിലാണ്. യൂറിയയാണ് പശുക്കൾ വില്ലനാകുന്നതെന്നു കണ്ടതോടെ സ്വന്തം കാലത്തീറ്റ നിർമിക്കുന്നതിനെക്കുറിച്ചായി ചിന്ത. പരീക്ഷണാടിസ്ഥാനത്തിൽ കാലിത്തീറ്റ ഉണ്ടാക്കി പശുവിനു നൽകിത്തുടങ്ങിയതോടെ രോഗവും കുറഞ്ഞു വന്നു.

അതോടെ യൂറിയ ഇല്ലാത്ത, ജൈവ കാലിത്തീറ്റ ഉണ്ടാക്കുന്നുതിനുള്ള ശ്രമമായി. നേവിയിൽ ടെക്നിക്കൽ സൈഡിൽ ജോലി ചെയ്തിട്ടുള്ളതിനാൽ സാങ്കേതിക വിദ്യയോടെയുള്ള ഇഷ്ടം ചെറുതല്ലാത്ത വിധത്തിൽ ഫിലിപ്പിനുണ്ടായിരുന്നു. ഈ അന്വേഷണ കൗതുകം താമസിയാതെ തന്നെ ഫലം കണ്ടു. ജൈവകാലിത്തീറ്റയ്ക്കുള്ള ഫോർമുലേഷൻ രൂപ്പെടുത്തിയെടുത്തു.

തെങ്ങുകൾ കായിച്ചു തുടങ്ങിയെങ്കിലും കൃഷി നഷ്ടത്തിലേക്കു നീങ്ങിയപ്പോൾ കളം മാറ്റി ചവിട്ടുവാൻ തീരുമാനിച്ചു. ഇതോടെ കാലിത്തീറ്റ ഫോർമുലേഷൻ പൊടിതട്ടിയെടുത്തു. 2002-ൽ ജെപിഎസ് അഗ്രോപ്രോഡക്ട്സ് എന്ന കന്പനി രൂപീകരിച്ച് യൂറിയ രഹിത കാലിത്തീറ്റ നിർമിച്ചു പുറത്തിറക്കി. ന്ധപാലാഴി’ എന്ന ബ്രാൻഡ് നെയിമിലായിരുന്നു അത്. യൂറിയ ഇല്ലാതെ വന്നതോടെ പാലിന്‍റെ രുചിയും മണവും ഗുണവും മെച്ചപ്പെട്ടതായി ഇത് ഉപയോഗിച്ചവർ പറഞ്ഞതോടെ ആത്മവിശ്വാസമായി.

ജൈവ കാലിത്തീറ്റയും ചോളപ്പൊടിയും കന്പനി ഇപ്പോൾ നിർമിക്കുന്നുണ്ട്. യഥാക്രമം 150 ടണ്ണും 250-300 ടണ്ണും വീതമാണ് പ്രതിമാസ ഉത്പാദനം. ചോളപ്പൊടിയുണ്ടാക്കാനുള്ള ചോളത്തിനായി അതു സ്വന്തം കൃഷിയിടത്തിൽ നട്ടുവളർത്തുന്നു. പാലാഴി കാലിത്തീറ്റകൾ നേരിട്ടു വിറ്റഴിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂരിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവ വിൽക്കുന്നത്. മറ്റു കാലത്തീറ്റകളിൽനിന്നു വലിയ വില വ്യത്യാസമില്ലാതെ തന്നെ വിൽക്കുവാനും സാധിക്കുന്നുണ്ടെന്ന് ജെപിഎസ് അഗ്രോ പ്രോഡക്ടസ് മാനേജിംഗ് ഡയറക്ടർ കൂടിയായി ഫിലിപ്പ് പറഞ്ഞു. വിപണന വിഭാഗത്തിൽ ഇതിനായി പന്ത്രണ്ടോളം പേർ പ്രവർത്തിക്കുന്നുണ്ട്.

ന​ല്ല പാ​ൽ

ന​ല്ല​പാ​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2005-ൽ ​പാ​ലാ​ഴി ഡ​യ​റി ഫാ​മി​നു രൂ​പം ന​ൽ​കി​യ​ത്. തു​ട​ക്ക​ത്തി​ൽ ന​ഷ്ട​മാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ കു​ഴ​പ്പി​മി​ല്ലാ​തെ പോ​കു​ന്നു​ണ്ടെ​ന്ന് ഫി​ലി​പ്പ് പ​റ​ഞ്ഞു. മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ക​റ​വ. അ​പ്പോ​ൾ​ത​ന്നെ നാ​ലു ഡി​ഗ്രി​യി​ൽ ത​ണു​പ്പി​ച്ച് പാ​യ്ക്ക് ചെ​യ്യു​ന്നു. അ​തി​നാ​ൽ പാ​ലി​ന്‍റെ ത​നി​മ​യി​ൽ​ത​ന്നെ ( ഹോ​ൾ മി​ൽ​ക്ക്) ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​വാ​ൻ സാ​ധി​ക്കു​ന്നു.


ജെ​പി​എ​സ് പ​വ​ൻ മി​ൽ​ക്ക്’ എ​ന്ന പേ​രി​ലാ​ണ് ക​ന്പ​നി പാ​ൽ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. പേ​രു പോ​ലെ ത​ന്നെ ശു​ദ്ധി​യു​ള്ള പൊ​ൻ​പാ​ൽ ല​ഭ്യ​മാ​ക്കു​വാ​ൻ ക​ന്പ​നി പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​കി​പ്പോ​രു​ന്നു. പ​ശു​ക്ക​ൾ​ക്കു​ള്ള ന​ല്കു​ന്ന കാ​ലി​ത്തീ​റ്റ​യി​ൽ യൂ​റി​യ പോ​ലു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യെ​ന്നു മാ​ത്ര​മ​ല്ല, സ്വ​ന്തം സ്ഥ​ല​ത്ത് ജൈ​വ രീ​തി​യി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത പു​ല്ല് ന​ൽ​കി​യു​മാ​ണ് പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ജെ​പി​എ​സ് പ​വ​ൻ മി​ൽ​ക്കി​ൽ അ​തു​കൊ​ണ്ടു​ത​ന്നെ പു​റ​മേ​നി​ന്നു വി​ഷാം​ശ​ങ്ങ​ൾ ഒ​ന്നും ക​ല​രു​ന്നി​ല്ലെ​ന്നു ഫി​ലി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​ക്ഷേ, പാ​ലി​ന് അ​ൽ​പം വി​ല കൂ​ടു​ത​ലാ​ണ്. 450 മി​ല്ലി ലി​റ്റ​റി​ന് 30 രൂ​പ​യാ​ണ് വി​ല. ക​ന്പ​നി ഇ​പ്പോ​ൾ പ്ര​തി​ദി​നം 1000 ലി​റ്റ​ർ പാ​ലാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​രു​ന്നൂ​റ് ലി​റ്റ​ർ പ​വ​ൻ ദെ​ഹി തൈ​രും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. കോ​ഴി​ക്കോ​ട്ടെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും മ​റ്റും വ​ഴി​യാ​ണ് പാ​ലും തൈ​രും വി​റ്റ​ഴി​ക്കു​ന്ന​ത്. സ്വ​ന്തം ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ലു മാ​ത്ര​മേ ക​ന്പ​നി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു​ള്ളു​വെ​ന്ന് പാ​ർ​ട്ണ​ർ കൂ​ടി​യാ​യ സ​ജീ​വ് ജോ​സ​ഫ് പു​ര​യി​ട​ത്തി​ൽ പ​റ​ഞ്ഞു.

ഈ ​മി​ക​വു​കൊ​ണ്ടു​ത​ന്നെ​യാ​ണ് 2015-ലെ ​കേ​ര​ള​ത്തി​ലെ മി​ക​ച്ച വാ​ണി​ജ്യ ഡ​യ​റി ഫാ​മി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് പാ​ലാ​ഴി ബ​യോ ഡ​യ​റി ഫാ​മി​നും കെ ​സി ഫി​ലി​പ്പി​നും ല​ഭി​ച്ച​ത്. ജൈ​വ രീ​തി​യി​ലു​ള്ള പ​ശു പ​രി​പാ​ല​നം, പ​ശു​ക്ക​ളു​ടെ ആ​രോ​ഗ്യം, ഫാ​മി​ന്‍റെ ശു​ചി​ത്വം, പാ​ലി​ന്‍റെ ഗു​ണ​മേ· തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡ്.

"നല്ല ഭക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാകണം’

രോഗത്തിന്‍റെ മുഖ്യകാരണങ്ങളിലൊന്ന് ഭക്ഷ്യവസ്തുക്കളിലെ മലിനീകരണമാണെന്നാണ് കെ സി ഫിലിപ്പിന്‍റെ അഭിപ്രായം. നല്ല ഭക്ഷണം രോഗത്തെ മാറ്റി നിർത്തുന്നു. മനുഷ്യരുടെ കാര്യത്തിലും മൃഗങ്ങളുടെ കാര്യത്തിലും ചെടികളുടെ കാര്യത്തിലുമെല്ലാം ഇതു ശരിയാണ്.
നല്ല വളക്കൂറുള്ള മണ്ണിൽ നല്ല ആരോഗ്യമുള്ള ചെടുകൾ വളരും. നല്ല ചെടികളിൽനിന്നു നല്ല ഭക്ഷണം ലഭിക്കും. പശുക്കളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. അവയ്ക്കു നൽകുന്ന ഭക്ഷണം പ്രധാനമാണ്. നല്ല ആരോഗ്യമുള്ള പശുവിൽനിന്നേ നല്ല പാൽ കിട്ടുകയുള്ളു. പാൽ ഒരു പ്രകൃതി ഭക്ഷണമാണ്. നല്ല പാലിൽ അന്പത്തിരണ്ടോളം പോഷകങ്ങളുണ്ട്. അതു കറന്നെടുക്കുന്ന സമയത്താണ് ഏറ്റവും തനിമയിൽ ലഭിക്കുക. ആ രീതിയിൽ ലഭ്യമാക്കുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഫിലിപ്പ് പറഞ്ഞു.
പാലിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമത്തിലുംകൂടിയാണ് തങ്ങളെന്ന് അദ്ദേഹം പറയുന്നു. ഇരുപതുവർഷമായി രാസവളമില്ലാതെയാണ് ഫിലിപ്പ് കൃഷി ചെയ്യുന്നത്.

എന്തു ചെയ്താലും 100 ശതമാനം പ്രതിബദ്ധതയോടെ ചെയ്താൽ അതിൽ വിജയം കണ്ടെത്താൻ കഴിയുമെന്നു ഫിലിപ്പ് വിശ്വസിക്കുന്നു. കൃഷിയിലാണെങ്കിലും ബിസിനസിലാണെങ്കിലും ഈ പ്രതിബദ്ധത ഉണ്ടായിരിക്കണം. സെലിനാണ് ഭാര്യ. നാല് മക്കൾ. എലിസബത്ത്, സിറയക്, ജോസഫ്, മരിയ.
Loading...