വീട്ടകം ഭംഗിയാക്കാം, പോക്കറ്റ് കാലിയാകാതെ
വീട് പുതിയതാണെങ്കിലും പഴയതാണെങ്കിലും അതെന്നും ഭംഗിയോടെ ഇരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അധികം പണം മുടക്കാതെ വീട്ടകം ഭംഗിയാക്കാനാണ് എല്ലാവർക്കും താൽപര്യം. പോക്കറ്റിലൊതുങ്ങുന്ന രീതിയിൽ വീട്ടകം എങ്ങനെ ഭംഗിയാക്കാം എന്നു നോക്കാം.
നിർമിക്കുന്പോൾ തന്നെ വീട്ടകം എങ്ങനെയായിരിക്കണം എന്നൊരു ധാരണ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. പ്ലാൻ വരയ്ക്കുന്പോൾ തന്നെ വാഷ് ബേസിൻ എവിടയായിരിക്കണം. ഇലക്ട്രിക്ക ് പോയിന്‍റുകൾ എവിടെയായിരിക്കണം. പ്ലബിംഗ്, ഫ്ളോറിംഗ് , സീലിംഗ് എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ ധാരണകൾ ഉണ്ടാക്കിയിരിക്കണം. വീടിന്‍റെ പ്ലാൻ വരയ്ക്കുന്പോൾ തന്നെ ഇൻരീരിയർ ലേഒൗട്ടു കൂടി ചെയ്യുന്നതാണ് നല്ലത്.

ഫർണിച്ചറുകൾ

പുതിയ വീട്ടിലേക്കാണെങ്കിൽ ഏറ്റവും അത്യാവശ്യം വേണ്ട ഫർണിച്ചറുകൾക്ക് ആദ്യമേ മുൻഗണന നൽകാം. സോഫ സെറ്റ്, ഒന്നോ രണ്ടോ മേശ, കട്ടിൽ, ബെഡ്, കസേര ഇങ്ങനെ പോകും ആവശ്യങ്ങളുടെ നീണ്ട നിര. ഇതിൽ അത്യാവശ്യമുള്ളവ മാത്രം വാങ്ങുക. റീസെയിൽ കടകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇവ സ്വന്തമാക്കാനുള്ള അവസരവുമുണ്ടാകും. അത്തരം സാധ്യതകളും പ്രയോജനപ്പെടുത്താം. ബെഡ്, ബെഡ് ഷീറ്റ് എന്നിവ പ്രദേശികമായ മാർക്കറ്റിൽ നിന്നും വാങ്ങുന്നതായിരിക്കും നല്ലത്.

പഴയ വീടുകളാണെങ്കിൽ ഫർണിച്ചറുകളെ ഒന്നു സ്ഥാനം മാറ്റാം. ലിവിംഗ് റൂമിലെ ഫർണിച്ചറുകൾ, ടിവിയുടെ സ്ഥാനം എന്നിവയൊക്കെ ഇടയ്ക്കൊന്ന് മാറ്റിനോക്കാം. ഇത് മുറികൾക്ക് പുതിയ മുഖം നൽകും. പഴയ ഫർണിച്ചറുകളെ പെയിന്‍റ് ചെയ്തും ഫാൾസ് സീലിംഗും മറ്റും നൽകിയും വീട്ടകം മനോഹരമാക്കാം

അടുക്കള

ഗ്യാസ് സ്റ്റൗ, ചിമ്മിനി, മിക്സർ ഗ്രൈൻഡർ എന്നിങ്ങനെ നീളും അടുക്കളയിലേക്കുള്ള അവശ്യ വസ്തുക്കളുടെ ലിസ്റ്റ്. എല്ലാ വസ്തുക്കളും ഒരുമിച്ച് വാങ്ങാതെ അത്യാവശ്യം വേണ്ടുന്നവ ആദ്യം വാങ്ങുക. പിന്നീട് പണമുണ്ടാകുന്നതിനനുസരിച്ചുംആവശ്യത്തിനനുസരിച്ചും വസ്തുക്കൾ വാങ്ങാം.അടുക്കളയിൽ ആവശ്യത്തിന് സ്റ്റോറേജ് സൗകര്യം നൽകേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴത്തെ വീടുകളെല്ലാം തന്നെ ധാരാളം സ്റ്റോറേജ് സ്പേസ് അടുക്കളയ്ക്ക് നൽകിയാണ് നിർമിക്കുന്നത്. വലിയൊരു അടുക്കള എന്നതിലുപരി കയ്യെത്തും ദൂരത്ത് വെള്ളം, അടുത്ത്, ഷെൽഫ് എന്നിവയെല്ലാം ലഭ്യമാകുന്ന വിധത്തിലുള്ള അടുക്കളയാണ് നല്ലത്.


കാറ്റും വെളിച്ചവും ആവശ്യത്തിന്

വീടു നിർമിക്കുന്പോഴെ നല്ലതുപോലെ കാറ്റും വെളിച്ചവും ലഭിക്കത്തക്കവിധത്തിൽ നിർമിക്കുക. ഇല്ലെങ്കിൽ പകൽ സമയത്തും ലൈറ്റും ഫാനും ഓണാക്കിയിടേണ്ടതായും വലിയ തുക കറന്‍റ് ബില്ലായി നൽകേണ്ടതായും വരും. പ്രകൃതിദത്തമായ വെളിച്ചമാണ് എപ്പോഴും മുറികൾക്ക് നല്ലത്.

ചെടികൾ ചെടിച്ചട്ടികൾ

ചെടികളും ചെടിച്ചട്ടികളുമാണ് ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ വീടിനെ അലങ്കരിക്കുന്ന വസ്തു. വീടിനകത്തേക്കും പുറത്തേക്കുമായി കടും നിറങ്ങളിലുള്ള ചെടിച്ചട്ടികളിലുള്ള ചെടികൾ വാങ്ങിക്കാം. ഇവ പെട്ടന്ന ്ശ്രദ്ധയാകർഷിക്കുകയും വീടിനകവും പുറവും ഭംഗിയോടെ നിലനിർത്തുകയും ചെയ്യും.

സ്ഥല പരിമിതി പരിഹരിക്കാം

ഭിത്തിയിൽ തന്നെ ഷെൽഫുകൾ നൽകുന്നത് സ്ഥലപരിമിതിക്കുള്ള പരിഹാരമാണ്. അടുക്കളയിലും മറ്റു മുറികളിലും ഇത്തരത്തിലുള്ള ഷെൽഫുകൾ നൽകാം. സ്റ്റെയർകെയിസിന് അടിവശത്ത് സ്ഥലമുണ്ടെങ്കിൽ അത് ഒരു ഷെൽഫാക്കാം.അല്ലെങ്കിൽ ബാത്ത് റൂമോ, വാഷ് ബേസിനോ സ്ഥാപിക്കാം. ബാത്ത് റൂമിനുള്ളിലും ചെറിയ ഷെൽഫുകൾ ഭിത്തിയിൽ തന്നെ നൽകുന്നതും നന്നായിരിക്കും. ഇതുവഴി സ്ഥലം ലാഭിക്കാം പണവും ലാഭിക്കാം.
മുറികൾക്ക് വലുപ്പക്കുറവ് തോന്നുവെങ്കിൽ കർട്ടനുകളും മറ്റും സീലിംഗ് മുതൽ താഴേക്കു നൽകുന്നതായിരിക്കും നല്ലത് ഇത് മുറികൾക്ക് വലുപ്പക്കൂടുതൽ തോന്നിക്കും. കൃത്യമായി ഫിറ്റായി നിൽക്കുന്ന ചെറിയ പ്രിന്‍റുകളുള്ളതും ഇളം നിറങ്ങളുള്ളതുമായ കർട്ടനുകൾ നൽകുക.
ചുവരുകൾക്ക് ഇളം നിറം നൽകുന്നതും മുറികൾക്കുള്ളിൽ വലുപ്പക്കൂടുതൽ തോന്നിപ്പിക്കും. വെള്ള, ക്രീം തുടങ്ങിയ ഇളം നിറങ്ങൾ ചെറിയ മുറികളാണെങ്കിൽ നൽകാം.

വിവരങ്ങൾക്ക് കടപ്പാട്
സോണിയ ലിജേഷ്
ക്രിയേറ്റീവ് ഇന്‍റീരിയോ കൊടകര