കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
Tuesday, May 3, 2022 2:16 PM IST
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ചെയ്തു. ലോകത്തിലെ 10 ശതമാനത്തോളം സമ്പന്ന വര്‍ഗം ഭക്ഷണം പഴാക്കിക്കളയുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി പാവങ്ങള്‍ അലയുന്ന കാഴ്ച ദയനീയമാണ്. ലോകത്താകമാനം കോവിഡ് മൂലം പട്ടിണി നിരക്ക് 130 ദശലക്ഷത്തില്‍ നിന്നും 270 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. കാലാവസ്ഥവ്യതി യാനവും, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഭക്ഷ്യോത്പാദനത്തെയും, ജീവ സന്ധാരണത്തെയും പ്രതികൂലമായി ബാധിക്കുന്നു.

ശരാശരി ആഗോള താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിലുണ്ടാകുന്ന വര്‍ധനവ് 189 ദശലക്ഷം പേരെ കൂടി പട്ടിണിയിലാക്കും. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച് ലോകത്തു 811 ദശലക്ഷം പേര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. 43 രാജ്യങ്ങളിലെ 41 ദശലക്ഷം പേര്‍ കൊടും പട്ടിണിയുടെ പിടിയിലാണ്. അവരുടെ ഭാഗത്തു നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ തീരെ കുറവാണ്. അതായത് ഭക്ഷ്യ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ആദ്യ 10 രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ബണിന്റെ പുറന്തള്ളല്‍ 0.08 ശതമാനം മാത്രമാണ്.

കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കര്‍ഷകരെ സാരമായി ബാധിക്കും. വിള നഷ്ടവും, ഉത്പാദനക്കുറവും, ജലദൗര്‍ ലഭ്യവും, കുറയുന്ന പോഷണവും കൃഷി, കന്നുകാലിവളര്‍ത്തല്‍, മത്സ്യ മേഖല എന്നിവയെ പ്രതികൂലമായി ബാധിക്കും. കാലാവസ്ഥാമാറ്റവുമായി പൊരുത്തപ്പെടല്‍, പ്രതിരോധശേഷി കൈവരിക്കല്‍ എന്നിവ കാലാവസ്ഥാ വ്യതിയാനത്തില്‍ ഏറെ പ്രാധാന്യ മര്‍ഹിക്കുന്നു.

ഇതിലൂടെ മാത്രമേ ഭക്ഷ്യസുരക്ഷിതത്വ ഭീഷണിയെ നേരിടാന്‍ സാധിക്കൂ. ഇതിനായി സാമ്പത്തികം, വിഭവസമാഹരണം, സാങ്കേതികവിദ്യ, തന്ത്രങ്ങള്‍, നയരൂപീ കരണം, വിജ്ഞാന വ്യാപനം, പരിശീ ലനം, ഗവേഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഐപി സിസി ആറാം റിപ്പോര്‍ട്ട്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, UNCTAD റിപ്പോര്‍ ട്ടുകളില്‍ ഇത് വ്യക്തമായി പരാമര്‍ശി ച്ചിട്ടുണ്ട്. അടുത്തയിടെ ഗ്ലാസ്‌ഗോവയില്‍ നടന്ന COP 26 ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ കൂടുതലായി ചര്‍ച്ചചെയ്തതും സീറോ കാര്‍ ബണ്‍ ലക്ഷ്യത്തെക്കുറിച്ചായിരുന്നു.

എന്നാല്‍ അതുകൈവരിക്കാന്‍ വിക സ്വര രാജ്യങ്ങള്‍ക്ക് 70 ബില്യണ്‍ അമേ രിക്കന്‍ ഡോളറിന്റെ അഡാപ്‌റ്റേഷന്‍ ഫണ്ട് ആവശ്യമാണ്. ഫണ്ട് ലഭിച്ചാല്‍ കൈവരിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ഇന്ത്യ ഇതിനകം അഡാപ്‌റ്റേഷന്‍ പദ്ധതി പരിസ്ഥിതി മന്ത്രാലയം, വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്നിവയു മായിച്ചേര്‍ന്ന് ആസൂത്രണം ചെയ്ത് കഴിഞ്ഞു.

പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റത്തെ അതിജീവിക്കാന്‍ കഴിയുന്ന കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കണം. ഇതിനായി വിത്ത്, ജനുസ്, പരിച രണം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. കാര്‍ഷിക മേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനായുള്ള മാര്‍ഗ ങ്ങള്‍ മള്‍ട്ടിഡിസ്‌സിപ്ലിനറി രീതി യോടെ നടപ്പിലാക്കണം.



ഉയര്‍ന്ന അന്തരീക്ഷോഷ്മാവിലും അതിജീ വിക്കുന്ന വിത്തിനങ്ങള്‍, കന്നുകാലി ജനുസുകള്‍, മത്സ്യകുഞ്ഞുങ്ങള്‍ എന്നിവ ഗവേഷണ ശാലകളില്‍ നിന്ന് ഉരുത്തിരിച്ചെടുക്കണം. സുസ്ഥിര കൃഷിരീതികള്‍ പ്രവര്‍ത്തികമാക്കണം. ഇതിനായി സാങ്കേതികവിദ്യ, വനിതാ ശക്തീകരണം, സംരംഭകത്വം, ഫാമിംഗ് സിസ്റ്റംസ് രീതികള്‍, വിള പരിപാലന ശുപാര്‍ശകള്‍, ഗവേഷണം എന്നിവ യില്‍ കാലികമായ മാറ്റങ്ങള്‍ അനി വാര്യമാണ്.

ഓസ്‌ട്രേലിയ ഉപ്പുവെള്ളത്തിലും, ഉയര്‍ന്ന അന്തരീക്ഷോഷ്മാവിലും വളരുന്ന നെല്‍ വിത്തിനിങ്ങളെയും, കുറഞ്ഞ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഉറപ്പാക്കുന്ന കാലിത്തീറ്റ യിനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സുസ്ഥിര കൃഷിയില്‍ ഭക്ഷ്യ സുരക്ഷ യും, സുരക്ഷിതത്വവും ഏറെ പ്രാധാ ന്യമര്‍ഹിക്കുന്നു. സുരക്ഷിതമായ ഭക്ഷണം ലക്ഷ്യമിട്ട് ക്ലീന്‍, ഗ്രീന്‍, എത്തിക്കല്‍ ഭക്ഷ്യോത്പാദനം പ്രോ ത്സാഹിപ്പിക്കാനായി ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നിരവധി സുസ്ഥിര സാങ്കേതിക പ്രോ ത്സാഹിപ്പിച്ചു വരുന്നു. ഉത്പാദനം, ഉത്പാദനക്ഷമത എന്നിവ പരമാവധി ഉയര്‍ത്തിയുള്ള കാര്‍ഷിക ഉത്പാദന രീതികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

ഇതോടൊപ്പം ഓര്‍ഗാനിക്, നാച്ചുറല്‍, സീറോബജറ്റ് കൃഷിരീതി കളും പ്രോത്സാഹിപ്പിക്കപ്പെടേണ്ട തുണ്ട്. എന്നാല്‍ ഇവയുടെ ഉത്പാദന ക്ഷമത ഉയര്‍ത്താനുള്ള ഗവേഷണം ഏറെ ഗൗരവത്തോടെ കാണേണ്ട തുണ്ട്. ശ്രീലങ്ക അടുത്തയിടെ രാസവള ങ്ങള്‍ക്കും, കീടനാശിനികള്‍ക്കും വിലക്കേര്‍പ്പെടുത്തിയപ്പോള്‍ കര്‍ഷകര്‍ കൃഷി ചെയ്യാന്‍ വിമുഖത കാണിച്ചി രുന്നു. സുസ്ഥിര കൃഷിയില്‍ സാമ്പ ത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നിവ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ആരോഗ്യത്തിനിണങ്ങിയ സുരക്ഷിത ഭക്ഷ്യോത്പാദനം പ്രാവര്‍ത്തിക മാക്കാനുള്ള സുസ്ഥിര രീതികളാണ് ലോകത്തിനാവശ്യം.

ഇതിനായി ആഗോള തലത്തില്‍ ഫ്യൂച്ചര്‍ ഫാം ഗവേഷണ പ്ലാറ്റഫോം 2040 നിലവിലുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി (യുകെ), യൂണിവേഴ് സിറ്റി ഓഫ് വിസ്‌കോണ്‍സിന്‍ (അമേരിക്ക) എന്നിവയുടെ പങ്കാളിത്തത്തില്‍ നിര വധി ഏഷ്യന്‍, ആഫ്രിക്കന്‍ സര്‍വക ലാശാലകളുമുണ്ട്. ഫോണ്‍: 9846108992

ഡോ . ടി.പി. സേതുമാധവന്‍
(പ്രഫസര്‍, ട്രാന്‍സ്ഡിസ്‌സിപ്ലിനറി യൂണിവേഴ്‌സിറ്റി, ബെംഗളൂരു)