x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി.​സി. മു​കു​ന്ദ​ന്‍റെ സ്റ്റാ​ഫി​നു ജാ​മ്യം


Published: April 8, 2026 09:21 PM IST | Updated: April 8, 2026 09:21 PM IST

തൃ​​​ശൂ​​​ർ: നാ​​​ട്ടി​​​ക​​​യി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഗീ​​​ത ഗോ​​​പി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി സി.​​​സി. മു​​​കു​​​ന്ദ​​​ന്‍റെ പ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് അ​​​സ്ഹ​​​ർ മ​​​ജീ​​​ദി​​​നു ജാ​​​മ്യം ല​​​ഭി​​​ച്ചു. തൃ​​​ശൂ​​​ർ ഫാ​​​സ്റ്റ്ട്രാ​​​ക്ക് സ്പെ​​​ഷ​​​ൽ എ​​​സ്‌​​​സി, എ​​​സ് ടി ​​​ജ​​​ഡ്ജി​​​യാ​​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യാ​​​ണു ന​​​ട​​​പ​​​ടി.

ഗീ​​​ത ഗോ​​​പി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​ച്ചെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പോ​​​ലീ​​​സ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ​​​നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും എ​​​സ്‌​​​സി, എ​​​സ്ടി വ​​​കു​​​പ്പു​​​പ്ര​​​കാ​​​ര​​​വു​​​മാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. ഇ​​​യാ​​​ളു​​​ടെ ഫോ​​​ണി​​​ൽ​​​നി​​​ന്നു വാ​​​ട്സാ​​​പ്പ് സ​​​ന്ദേ​​​ശം പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു.

ഗീ​​​ത ഗോ​​​പി​​​ക്കെ​​​തി​​​രേ അ​​​സ്ഹ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ചോ​​​ദ്യാ​​​വ​​​ലി​​​യി​​​ൽ ജാ​​​തീ​​​യ​​​മാ​​​യ അ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. പ്ര​​​തി​​​ക്കു​​​വേ​​​ണ്ടി അ​​​ഡ്വ. കെ. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ, എം. ​​​അ​​​ര​​​വി​​​ന്ദ് എ​​​ന്നി​​​വ​​​ർ ഹാ​​​ജ​​​രാ​​​യി.

Tags : C.C. Mukundan's staff granted bail Ashar Majeed bail

Recent News

Corehub Up