തിരുവനന്തപുരം: നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് തുടരുന്നു. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷറഫ് സത്യവാചകം ചൊല്ലിയത് കന്നഡ ഭാഷയിലാണ്. കോഴിക്കോട് സൗത്ത് എംഎൽഎ വി.കെ.ഫൈസൽ ബാബു ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു.
മറ്റ് എംഎൽഎമാരെപ്പോലെ പ്രോടെം സ്പീക്കര്‍ ജി.സുധാകരനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മുൻ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഫിഷറീസ് മന്ത്രിയും കളമശേരി എംഎൽഎയുമായ വി.ഇ.അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. പ്രോടേം സ്പീക്കറായ ജി.സുധാകരന് മുന്‍പാകെയാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. 140 അംഗ സഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത.
Tags : niyamasabha oath ceremony