x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുന്നണി വിടുമോ എന്ന കാര്യത്തിൽ മനപ്പായസം ഉണ്ണേണ്ട: മുസ്ലീംലീഗ്

കൊല്ലം ബ്യൂറോ
Published: December 5, 2025 03:55 PM IST | Updated: December 5, 2025 04:08 PM IST

 കൊല്ലം: യുഡിഎഫിന്‍റെ അഭിവാജ്യഘടകമായ മുസ്ലീംലീഗ് മുന്നണിവിടുമോ എന്ന കാര്യത്തിൽ ആരും മനപ്പായസം ഉണ്ണേണ്ടന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശതെരഞ്ഞെടുപ്പ് സെമിഫൈനലാണ്. നിയമസഭ തെരഞ്ഞെടുപ്പാണ് ഫൈനൽ. അതിനുള്ള ഒരുക്കത്തിലാണ് യുഡിഎഫെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ക്ലബിൽ നടന്ന മീറ്റ് ദപ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന അൻവർ യുഡിഎഫിന്‍റെ ഭാഗമാകണമെന്നാണ് ലീഗിന്‍റെ നിലപാട്. യുഡിഎഫിൽ ചേർക്കണമോ എന്നതെല്ലാം മുന്നണി കൂട്ടായി തീരുമാനിക്കും. യുഡിഎഫിന് ഒരിക്കലും മാറ്റം വന്നിട്ടില്ലെന്നു പറഞ്ഞ തങ്ങൾ, വെൽഫയർ പാർട്ടി രാഷ്ട്രീയനിലപാടിൽ മാറ്റം വരുത്തി യുഡിഎഫിനെ സഹായിക്കുകയാണ്.

വെൽഫയർപാർട്ടി യുഡിഎഫിന്‍റെ സഖ്യകക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാ അത്ത്ഇസ്ലാമിയെകൂടെ ചേർക്കുന്നതു ആത്മഹത്യപരമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വന്തം അനുഭവത്തിൽനിന്നു വിളിച്ചു പറയുന്നതാണെന്നും തങ്ങൾ വ്യക്തമാക്കി. ഭരണവിരുദ്ധവികാരം കേരളത്തിൽ ശക്തമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മത്സരത്തെ നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags : Muslim League on leaving the front issue Muslim League League on election alliances

Recent News

Corehub Up