കൊച്ചി: ലൈംഗീക പരാതിക്ക് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ രഞ്ജിത്തിനെ നോർത്ത് വനിത പോലീസ് സ്റ്റേഷനിൽ നിന്നും തൃപ്പൂണിത്തുറയിലെ പോലീസ് ക്യാമ്പിലേക്ക് മാറ്റി. വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് ക്യാമ്പിലേക്ക് മാറ്റിയതെന്നാണ് സൂചന.
രഞ്ജിത്തിന്റെ അറസ്റ്റ് ഉടൻതന്നെ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നേരത്തെ, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Tags : Ranjith police camp arrest