x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ന്‍റെ സ​ർ​വീ​സ് വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം; പോ​ലീ​സ് കേ​സെ​ടു​ത്തു


Published: June 7, 2026 12:30 PM IST | Updated: June 7, 2026 12:30 PM IST

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് കാ​റി​ന്‍റെ സ​ർ​വീ​സ് വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം. നാ​ദാ​പു​രം പേ​രോ​ട് ട​യ​ർ സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ സൗ​ര​വി​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ർ​ന്നു. സൗ​ര​വ് നാ​ദാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ അ​ന​സും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ന​സ് കാ​റി​ന്‍റെ വീ​ലി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് ചെ​യ്യാ​ൻ വേ​ണ്ടി​യാ​ണ് സ്ഥാ​പ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. താ​ൻ എ​ത്തി​യ​തി​ന് ശേ​ഷം വ​ന്ന വ​ണ്ടി​ക​ളു​ടെ എ​ല്ലാം അ​ലൈ​ൻ​മെ​ന്‍റ് ചെ​യ്തി​ട്ടും ത​ന്നെ പി​ന്നി​ൽ നി​ർ​ത്തി എ​ന്നാ​ണ് അ​ന​സി​ന്‍റെ ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി.

പി​ന്നീ​ട് കാ​റു​മാ​യി പോ​യ അ​ന​സ് അ​ര​മ​ണി​ക്കൂ​റി​ന​കം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം തി​രി​ച്ചെ​ത്തി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രതികളെ അ​റ​സ്റ്റ് ചെയ്യുന്നത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് വി​വ​രം.

Tags : car service centre attack case

Recent News

Corehub Up