x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് 126 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി


Published: June 7, 2026 12:50 PM IST | Updated: June 7, 2026 01:56 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 126 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​ൻ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ ര​ണ്ട് പേ​രെ ഇ​തി​ന​കം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ബ​ത്തേ​രി​യി​ൽ ഷി​ഗെ​ല്ല സം​ശ​യി​ക്കു​ന്ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും, തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ള​മേ കു​ടി​ക്കാ​വൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ്യ സു​ര​ക്ഷ​യി​ൽ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ശു​ദ്ധീ​ക​രി​ച്ച ജലം മാത്രമേ ഹോ​ട്ട​ലു​ക​ളി​ൽ അ​ട​ക്കം കൊ​ടു​ക്കാ​വൂ.ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കുമെന്നും മന്ത്രി അറിയിച്ചു. രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മ​ന്ത്രി ഓ​ർമി​പ്പി​ച്ചു.

Tags : shigella infection health minister

Recent News

Corehub Up