x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അ​ഞ്ചാം ക്ലാ​സ് വ​രെ മു​സ്‌​ലിം, പി​ന്നെ വി​ശാ​ല ഹി​ന്ദു​വാ​യി"; ത​ന്‍റെ പേ​രി​ന് പി​ന്നി​ലെ ക​ഥ വി​വ​രി​ച്ച് സ​ലിം കു​മാ​ർ


Published: June 7, 2026 01:16 PM IST | Updated: June 7, 2026 01:16 PM IST

 കൊ​ച്ചി: ന​ട​ൻ സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ത​ന്‍റെ 'സ​ലിം കു​മാ​ർ' എ​ന്ന വേ​റി​ട്ട പേ​രി​ന് പി​ന്നി​ലെ ര​സ​ക​ര​മാ​യ ച​രി​ത്രം അ​ദ്ദേ​ഹം മു​ൻ​പ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കു​വെ​ച്ച കാ​ര്യ​ങ്ങ​ൾ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. കൗ​മു​ദി മൂ​വീ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹി​ന്ദു​വാ​യ ത​നി​ക്ക് എ​ങ്ങ​നെ​യാ​ണ് ഒ​രു മു​സ്‌​ലിം പേ​ര് വ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ന്‍റെ സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ പോ​രാ​ട്ട​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യ അ​ന്ന​ത്തെ ഈ​ഴ​വ കു​ടും​ബ​ങ്ങ​ൾ, ത​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ ജാ​തി തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം സ​ലിം, നൗ​ഷാ​ദ് തു​ട​ങ്ങി​യ പേ​രു​ക​ൾ ഇ​ടാ​റു​ണ്ടാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ത്തു. അ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് 'സ​ലിം' എ​ന്ന പേ​ര് ല​ഭി​ക്കു​ന്ന​ത്.

ജാ​തി ചി​ന്ത​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ച്ഛ​ൻ 'സ​ലിം' എ​ന്ന് പേ​രി​ട്ട​ത്. ചി​റ്റാ​റ്റു​പു​ഴ എ​ൽ​പി സ്കൂ​ളി​ൽ ചേ​ർ​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ 'സ​ലിം' എ​ന്ന​ത് മു​സ്‌​ലിം പേ​രാ​ണ​ല്ലോ എ​ന്ന് അ​ധ്യാ​പ​ക​ൻ അ​ച്ഛ​നോ​ട് ചോ​ദി​ച്ചു. തു​ട​ർ​ന്ന് അ​ച്ഛ​ൻ അ​തി​നൊ​പ്പം 'കു​മാ​ർ' എ​ന്ന് കൂ​ടി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

"അ​ങ്ങ​നെ അ​ഞ്ചാം ക്ലാ​സ് വ​രെ മു​സ്‌​ലിം ആ​യി​രു​ന്ന ഞാ​ൻ, അ​ത് ക​ഴി​ഞ്ഞ് 'കു​മാ​ർ' വ​ന്ന​തോ​ടെ വി​ശാ​ല ഹി​ന്ദു​വാ​യി" എ​ന്ന് അ​ദ്ദേ​ഹം ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞു.

 

Tags : Salim Kumar Latest News

Recent News

Corehub Up