x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ത്തീ​ൻ സ​ഭ​യു​ടെ അ​തൃ​പ്തി പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടെ​ത്തി; ബി​ഷ​പ്പ്സ് ഹൗ​സ് സ​ന്ദ​ർ​ശി​ച്ച് വി.​ഡി. സ​തീ​ശ​ൻ


Published: May 18, 2026 08:00 PM IST | Updated: May 18, 2026 08:00 PM IST

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ല​ത്തീ​ൻ സ​ഭ​യ്ക്ക് പ്രാ​തി​നി​ധ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത അ​തൃ​പ്തി പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നേ​രി​ട്ടെ​ത്തി. സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വെ​ള്ള​യ​മ്പ​ലം ബി​ഷ​പ്പ് ഹൗ​സി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി, ആ​ർ​ച്ച് ബി​ഷ​പ്പ് മോ​സ്റ്റ് റ​വ. ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ അ​ട​ക്ക​മു​ള്ള സ​ഭാ നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​ന്ത്രി​സ​ഭ​യി​ൽ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​തി​യ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് സ​ഭ പൂ​ർ​ണ​മാ​യി ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. കോ​വ​ളം എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റി​നെ ഫി​ഷ​റീ​സ് മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ​ഭ​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​തൃ​പ്തി ത​ണു​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടി​യ​ന്തി​ര സ​ന്ദ​ർ​ശ​നം.

മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ സ​ഭ​യു​ടെ പി​ണ​ക്കം മാ​റി​യ​താ​യി തി​രു​വ​ന​ന്ത​പു​രം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​യൂ​ജി​ൻ പെ​രേ​ര മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. തീ​ര​ദേ​ശ ജ​ന​ത നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ലും വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ലും അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​ഭ​യു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : V.D. Satheesan Chief Minister Latin catholic Latest News

Recent News

Corehub Up