വീടിനുനേരെ പടക്കം എറിഞ്ഞ കേസിലെ പ്രതികൾ അറസ്റ്റിൽ
1373443
Sunday, November 26, 2023 2:01 AM IST
നേമം: പള്ളിച്ചൽ വെടിവച്ചാൻ കോവിലിൽ വീടിനുനേരെ പടക്കമെറിഞ്ഞ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് തച്ചൻകോട് മേലെ മാത്തൂർ വടക്കക്കോണിൽ വീട്ടിൽ ദീപു എന്ന ജയദീപ് (19), നെടുമങ്ങാട് മുടിപ്പുരവിളാകത്ത് വീട്ടിൽ ആദിത്യൻ (19), വെള്ളനാട് തേവൻകോട് അശ്വിൻ നിവാസിൽ ജിത്തു എന്ന അശ്വിൻ (24), നെടുമങ്ങാട് മുക്കോല ചെല്ലാംകോട് പൊന്നു ഭവനിൽ സനൽകുമാർ (24) എന്നിവരെയാണ് നരുവാമുട് പോലീസ് അറസ്റ്റ് ചെയ്തത്.
വെടിവച്ചാൻ കോവിലിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട ഇലത്തൂർ സ്വദേശി ഉമേഷു(19) മായുള്ള മുൻവൈരാഗ്യമാണ് ആ ക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാ ക്കി. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടുകൂടി നാലാംഗ സംഘം ബൈക്കിലെത്തി പടക്കം എറിയുകയായിരുന്നു. നേരത്തെ എറണാകുളത്തും മറ്റും ഒരുമിച്ച് ജോലി ചെയ്തിട്ടുള്ള ഉമേഷും ആദിത്യനും തമ്മിലുള്ള ശത്രുതയാണ് പടക്കമേറിൽ കലാശിച്ചത്. പ്രതികളെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.