എംഡിഎംഎ സഹിതം യുവാവ് പിടിയില്‍
1563256
Thursday, May 29, 2025 6:32 AM IST
പൂന്തുറ: എംഡിഎംഎയും പൈപ്പുമായി യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി പള്ളി ത്തെരുവ് ത്രിവേണി ജംഗ്ഷനില്‍ താമസിക്കുന്ന നഹാസ് നാസിം (33) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 0.24 ഗ്രാം എംഡിഎംഎയും ഒരു പൈപ്പും പോലീസ് പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ബീമാപള്ളിക്കുസമീപം പള്ളിത്തെരുവില്‍ നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
എംഡിഎംഎ സ്വന്തം ആവശ്യത്തിനായി കൈയില്‍ കരുതി എന്നാണ് നഹാസ് പോലീസിനോട് പറഞ്ഞത്. പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍, ജയപ്രകാശ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്