നെ​യ്യാ​റ്റി​ൻ​ക​ര: കേ​ര​ള മു​നി​സി​പ്പ​ൽ- കോ​ർ​പ്പ​റേ​ഷ​ൻ ക​ണ്ടി​ജ​ന്‍റ് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​മ്പി​ൽ ന​ട​ന്ന വ​ഞ്ച​നാ​ദി​നാ​ച​ര​ണം കെ​എം​സി​സി​ഇ​സി പ്ര​സി​ഡ​ന്‍റ് ഇ​രു​മ്പി​ൽ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഉ​ദ​യ​ൻ, സു​നി​ൽ​കു​മാ​ർ, പു​ഷ്പം, ഫി​ലോ​മി​ന, ബി​നു വി ​നാ​ഥ്, അ​നി​ത, രാ​ജ​ൻ, ഷീ​ലാ​റാ​ണി, ക്രി​സ്പി​ൻ, വേ​ല​പ്പ​ൻ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മു​നി​സി​പ്പ​ൽ- കോ​ർ​പ്പ​റേ​ഷ​ൻ ക​ണ്ടി​ജെ​ന്‍റ് ജീ​വ​ന​ക്കാ​രെ പൊ​തു​സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ ഉ​പേ​ക്ഷി​ക്കു​ക,

മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ ഡെ​യി​ലി വേ​ജ​സ് ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​രെ​യും സ്ഥി​ര​പ്പെ​ടു​ത്തു​ക , സ്പെ​ഷ​ൽ സ​ർ​വീ​സ് റൂ​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്മാ​റു​ക തു​ട​ങ്ങി​യ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കെ​എം​സി​സി​ഇ​സി വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ച​ത്.