കു​റ്റി​ച്ച​ൽ: ശ​ക്ത​മാ​യ​മ​ഴ​യി​ലും അ​തി​ശ​ക്ത​മാ​യ കാ​റ്റി​ലും വീടിന് മുകളി ലേക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. ലൂ​ഥ​ർ ഗി​രി തോ​ട്ട​ങ്ക​ര വീ​ട്ടി​ൽ കെ. ​ര​മ​ണി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന മ​രം തോ​ട്ടി​ൻ​ക​ര സി.​വി​ജ​യ​മ്മ​യു​ടെ വീ​ടി​ന് മു​ക​ളി​ലൂ​ടെയാണ് ക​ട​പു​ഴ​കി വീ​ണത്.

വി​ജ​യ​മ്മ​യു​ടെ വീ​ട്ടി​ൽ വി​ജ​യ​മ്മ​യും മ​ക്ക​ളാ​യ, ദി​ലീ​പ്,ദീ​പ,ദീ​പ്തി,ദീ​പ്തി​യു​ടെ മ​ക​ളാ​യ ആ​ദി​ത്യ​യും ആ​ദി​ത്യ​യു​ടെ ഒ​ന്നും, മൂ​ന്നും വ​യ​സു​ള്ള മ​ക്ക​ളു​മാ​ണ് താ​മ​സം.

വി​ജ​യ​മ്മ​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ചു​വ​രു​ക​ളും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. വീ​ടി​നു​ള്ളി​ലെ ക​ട്ടി​ലു​ക​ൾ,മെ​ത്ത, ഫ​ർ​ണി​ച്ച​റു​ക​ൾ,നി​ത്യോ​പ​യോ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.