കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ ഇതര സംസ്ഥാനക്കാരന് മരിച്ചു
1564469
Tuesday, June 3, 2025 2:19 AM IST
മെഡിക്കല്‍കോളജ്: കെട്ടിടത്തിന്റെ പണിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാനക്കാരന് മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പാല്‍ഗുരി സ്വദേശി സബേന്ദ്രനാഥ് ദുഖ്വ (40) ആണ് മരിച്ചത്.
കുമാരപുരം റോസ് ഗാര്‍ഡനിലെ പണി നടന്നുവരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് കാല്‍വഴുതി താഴേക്കു വിഴുകയായിരുന്നു. സെല്ലാറിലെ കോണ്‍ക്രീറ്റ് പ്രതലത്തില്‍നിന്നാണ് കാല്‍വഴുതിയത്.
ഉടന്‍തന്നെ സബേന്ദ്രനാഥിനെ ഒപ്പമുണ്ടായിരുന്നവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് നിലനിര്‍ത്താനായില്ല. മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം സ്വദേശത്തേക്കു കൊണ്ടുപോയി.